
സ്വന്തം ലേഖകൻ: തീര്‍ത്തും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നത് പ്രസിഡന്റായാലും വേണ്ടില്ല തങ്ങള്‍ തത്സമയ വാര്‍ത്താസമ്മേളനം പ്രക്ഷേപണം ചെയ്യില്ലെന്ന നിലപാടെടുത്തിരിക്കുകയാണ് അമേരിക്കന്‍ വാര്‍ത്താ മാധ്യമങ്ങള്‍. ജനഹിതത്തെും ജനവിധിയെയും വരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള പ്രസംഗം ട്രംപ് നടത്തിയപ്പോള്‍ ചാനലുകള്‍ ലൈവ് സംപ്രേഷണം നിര്‍ത്തിവെക്കുകയായിരുന്നു.
വ്യഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇലക്ഷന് ശേഷമുള്ള ട്രംപിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമങ്ങൾ അസാധാരണ നടപടി സ്വീകരിച്ചത്. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസിഡന്റ് പറയുന്നു എന്ന ഒറ്റക്കാരണത്താല്‍ യുഎസ്സിലെ ടിവി ചാനലുകളെല്ലാം വാര്‍ത്താസമ്മേളനം സംപ്രേഷണം ചെയ്യുന്നത് പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു.
“തിരഞ്ഞെടുപ്പ് തങ്ങളില്‍ നിന്ന് തട്ടിയെടുക്കാന്‍ ഡെമോക്രാറ്റുകള്‍ നിയമവിരുദ്ധമായി വോട്ട് ചെയ്യുകയായിരുന്നു,” എന്നാണ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സമാന കാര്യങ്ങൾ ആവർത്തിച്ചു പറയുന്നതിനിടക്കാണ് സംപ്രേഷണം നിർത്തിയത്.
“ഇതാ ഞങ്ങളിവിടെ ഒരസാധരണ സാഹചര്യത്തില്‍ വീണ്ടും എത്തിയിരിക്കുകയാണ്. പ്രസിഡന്റിന്റെ വാര്‍ത്താ സമ്മേളനം തടസ്സപ്പെടത്തുക മാത്രമല്ല, പകരം തിരുത്തുക കൂടിയാണിവിടെ, എന്ന് പറഞ്ഞുകൊണ്ട് എംഎസ്എന്‍ബിസി ചാനല്‍ സംപ്രേഷണം നിര്‍ത്തിയത്.
എംഎസ്എന്‍ബിസി വാര്‍ത്താവതാരകനാണ് ട്രംപിന്റെ വാര്‍ത്താ സമ്മേളനം സംപ്രേഷണം ചെയ്യുന്നതിനിടയില്‍ ഇടെപെട്ടുകൊണ്ട് ഇതതരമൊരു പ്രസ്താവന നടത്തി സംപ്രേഷണം നിര്‍ത്തിയത്. എന്‍ബിസി എബിസി ന്യൂസും ഇത്തരത്തില്‍ ഇടെപെട്ടുകൊണ്ട് സംപ്രേഷണം നിര്‍ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല