1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2017
നി​​​യോ​​​മി റാ​​​വു

സ്വന്തം ലേഖകന്‍: യുഎസ് ഭരണകൂടത്തിന്റെ രണ്ട് തന്ത്രപ്രധാന സ്ഥാനങ്ങളിലേക്ക് ഇന്ത്യക്കാരെ നിര്‍ദ്ദേശിച്ച് ട്രംപ്. ജുഡീഷറി കമ്മിറ്റിയില്‍ മുതിര്‍ന്ന ഉപദേഷ്ടാവായ വിശാല്‍ അമിനെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എന്‍ഫോഴ്‌സ്‌മെന്റ് കോഓര്‍ഡിനേറ്ററായും നിയോമി റാവുവിനെ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫ് ദി ഓഫീസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റഗുലേറ്ററി അഫയേഴ്‌സായുമാണു നോമിനേറ്റു ചെയ്തത്. സുപ്രധാന ഭരണ നിര്‍വഹണ പദവികളാണ് ഇവ രണ്ടും.

സെനറ്റ് അംഗീകാരം നല്‍കുകയാണെങ്കില്‍ പകര്‍പ്പവകാശം, പേറ്റന്റ്, ട്രേഡ്മാര്‍ക്ക് തുടങ്ങിയവയിലുള്ള യു.എസ് നിയമനിര്‍വഹണം ഏകോപിപ്പിക്കുന്ന ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എന്‍ഫോഴ്‌സ്‌മെന്റ് കോഓഡിനേറ്റര്‍ സ്ഥാനത്തേക്കാണ് വിശാല്‍ അമിന്‍ നിയമിതനാവുക. 75 ഫെഡറല്‍ ചട്ടങ്ങള്‍ ഒഴിവാക്കാനുള്ള പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ഓഫിസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സിന്റെ (ഒ.ഐ.ആര്‍.എ) അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം നിയോമി റാവുവിനും ലഭിക്കും.

മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ ഭരണകൂടത്തില്‍ ഡൊമസ്റ്റിക് പോളിസി അസോസിയേറ്റ് ഡയറക്ടറായിരുന്ന അമിന്‍ നിലവില്‍ ഹൗസ് ജുഡീഷ്യറി കമ്മിറ്റിയുടെ സീനിയര്‍ കോണ്‍സലെന്ന പദവിയിലാണ്. യു.എസ് വ്യവസായ വകുപ്പില്‍ പ്രത്യേക അസിസ്റ്റന്റായും സെക്രട്ടറി ഓഫിസില്‍ പോളിസി അസോസിയേറ്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റാവു യു.എസ് അഡ്മിനിസ്‌ട്രേറ്റിവ് കോണ്‍ഫറന്‍സ് അംഗവും ജോര്‍ജ് മാസന്‍ സര്‍വകലാശാലയിലെ പ്രഫസറുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.