1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2018

സ്വന്തം ലേഖകന്‍: ഒബാമ ശിക്ഷിച്ച ഇന്ത്യന്‍ വംശജനായ ആക്ടിവിസ്റ്റിന് മാപ്പു നല്‍കി ട്രംപ്. ഒബാമയുടെ ഭരണകാലത്ത് നിരീക്ഷണ തടവിന് ശിക്ഷിക്കപ്പെട്ട കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകനും ഇന്ത്യന്‍ വംശജനുമായ ദിനേശ് ഡിസൂസക്കാണ് ട്രംപ് ഭരണകൂടം ശിക്ഷയില്‍ ഇളവ് നല്‍കിയത്. തെരഞ്ഞെടുപ്പ് കാമ്പയിന്‍കാലത്തെ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ഒബാമയുടെ കാലത്ത് ദിനേശ് ഡിസൂസയെ ശിക്ഷിച്ചത്.

അഞ്ചു വര്‍ഷത്തെ നിരീക്ഷണ തടവും 30,000 ഡോളര്‍ പിഴയുമായിരുന്നു ശിക്ഷ. ദിനേശ് ഡിസൂസയോട് മോശം രീതിയിലായിരുന്നു മുന്‍ സര്‍ക്കാര്‍ പെരുമാറിയതെന്ന് ട്രംപ് വ്യക്തമാക്കി. പിഴ ഈടാക്കി വെറുതെ വിടുന്നതിനുപകരം നിരീക്ഷണ തടവിന് ശിക്ഷിച്ചത് അധികമായെന്നും ട്രംപ് വ്യക്തമാക്കി. തനിക്ക് സംഭവിച്ച തെറ്റുകള്‍ ദിനേശ് ഏറ്റുപറഞ്ഞിരുന്നു. ശിക്ഷയുടെ ഭാഗമായുള്ള സാമൂഹിക സേവനവും പൂര്‍ത്തിയാക്കിയ ശേഷമാണ് ശിക്ഷ ഇളവുനല്‍കിയതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാര്‍ സാന്‍ഡേഴ്‌സ് പറഞ്ഞു.

മുംബൈയില്‍ ജനിച്ച ദിനേശ് 20 ഓളം ബെസ്റ്റ് സെല്ലറുകളുടെ രചയിതാവാണ്. അദ്ദേഹത്തിന്റെ ‘2016 ഒബാമാസ് അമേരിക്ക’ എന്ന ഡോക്യുമെന്ററി ശ്രദ്ധേയമായിരുന്നു. ഒബാമക്കും ഹിലരി ക്ലിന്റനുമെതിരെ ദിനേശ് ശക്തമായ പ്രചാരണം നടത്തുകയും ചെയ്തു. ദിനേശിന് ശിക്ഷ ഇളവ് നല്‍കിയതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലും ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.