1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2020

സ്വന്തം ലേഖകൻ: ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെ മക്‌നാനിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ – ചൈന സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ട്രംപിന്റെ സന്ദേശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മക്‌നാനി ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന്റെ അടുത്ത സുഹൃത്താണെന്നും ഇന്ത്യ മികച്ച സഖ്യകക്ഷിയാണെന്നും വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുഡ്ലോയും വ്യക്തമാക്കി.

ഇന്ത്യ അമേരിക്കയുടെ മികച്ച പങ്കാളിയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും മുൻപ് പറഞ്ഞിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയനും ഇന്ത്യയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

വൈറ്റ് ഹൗസിന്റെ ഇന്ത്യൻ അനുകൂല പ്രസ്താവനയെ ട്രംപ് വിക്ടറി ഇന്ത്യൻ അമേരിക്കൻ ഫിനാൻസ് കമ്മിറ്റിയുടെ കോ- ചെയർ അൽ മേസൺ സ്വാഗതം ചെയ്തു. ഇന്ത്യയെ പിൻ തുണയ്ക്കുന്ന അമേരിക്കയുടെ നിലപാട് മുൻഗാമികളിൽ നിന്ന് വ്യത്യസ്തമാണെന്ന് അൽ മേസൺ അഭിപ്രായപ്പട്ടു.

ഇന്ത്യ- അമേരിക്ക നയതന്ത്ര പങ്കാളിത്തവുമായി ബന്ധപ്പെട്ട രണ്ടാമത് മന്ത്രിതല ചര്‍ച്ച കൊവിഡ് സാഹചര്യത്തില്‍ വെര്‍ച്വല്‍ സമ്മേളനമായി ഇന്ന് നടക്കുകയാണ്. ഇന്ത്യയിലെയും അമേരിക്കയിലെയും ഊര്‍ജ്ജ- പെട്രോളിയം മന്ത്രിമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

ചര്‍ച്ചയ്ക്ക് മുന്നോടിയായ് ഇന്ത്യയിലെ ഉയര്‍ന്നു വരുന്ന പുതിയ അവസരങ്ങളില്‍ പങ്കാളികളാകാനും നിക്ഷേപം നടത്താനും കേന്ദ്രമന്ത്രി ധര്‍മ്മേപന്ദ്ര പ്രധാന്‍ അമേരിക്കന്‍ കമ്പനികളെയും നിക്ഷേപകരെയും ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തില്‍ ദീര്‍ഘംകാലം നിലനില്‍ക്കുന്ന പ്രധാന കണ്ണിയാണ് ഊര്‍ജ പങ്കാളിത്തം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്നത്തെ മന്ത്രിതല ചര്‍ച്ചയുടെ മുന്നോടിയായ് യുഎസ് -ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച ചര്‍ച്ചതയില്‍ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാനും യുഎസ് ഊര്‍ജകാര്യ സെക്രട്ടറി ഡാന്‍ ബ്രൂയ്‌ലെറ്റും അധ്യക്ഷത വഹിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.