സ്വന്തം ലേഖകന്‍: ട്രംപ്, പുടിന് കൂടിക്കാഴ്ച ജൂലൈ 16 ന് ഫിന്‍ലന്‍ഡിലെ ഹെന്‍സിങ്കിയില്‍; തീരുവ യുദ്ധമടക്കമുള്ള വ്യാപാര വിഷയങ്ങള്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. കഴിഞ്ഞ ദിവസം വൈറ്റ്ഹൗസും ക്രെലിംനും ഒരേസമയത്താണ് തീയതിയും വേദിയും പ്രഖ്യാപിച്ചത്. യുഎസ്റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനു ട്രംപ് പുടിന് ഉച്ചകോടി സഹായിക്കുമെന്നു കരുതപ്പെടുന്നു. ദേശീയ, അന്താരാഷ്ട്ര വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.
യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്ട്ടന് ബുധനാഴ്ച നടത്തിയ മോസ്കോ സന്ദര്‍ശനത്തിലാണ് ഉച്ചകോടിയുടെ കാര്യത്തില്‍ തീരുമാനമായത്. ട്രംപും പുടിനും നേരിട്ടു സംസാരിക്കുന്നത് അമേരിക്കയുടെ താത്പര്യങ്ങള്‍ക്കു ഗുണകരമാണെന്ന് ജോണ്‍ ബോള്ട്ടന് പറഞ്ഞു. ആയുധ നിയന്ത്രണം, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍, സന്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി8ലേക്ക് റഷ്യയെ തിരിച്ചെടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ബോള്ട്ടന് കൂട്ടിച്ചേര്‍ത്തു.
സിറിയയില്‍നിന്ന് ഇറാന് ഭടന്മാരെ പിന്‍വലിക്കാന്‍ നിര്‍ബന്ധം ചെലുത്തണമെന്ന് പുടിനോട് ട്രംപ് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. ജൂലൈ 11ന് ബ്രസല്‍സിലെ നാറ്റോ ഉച്ചകോടിയില്‍ പങ്കെടുത്തശേഷം 13ന് ബ്രിട്ടനിലെത്തി പ്രധാനമന്ത്രി തെരേസാ മേയുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷമായിരിക്കും ഹെല്‍സിങ്കിയിലേക്കു പോകുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല