സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂട്ടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചാല്‍ അതൊരു ബഹുമതിയാണെന്ന് ട്രംപ്. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അനുകൂല സാഹചര്യം വന്നാല്‍ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് വെളിപ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് അതൊരു ബഹുമതിയായി കാണുന്നുവെന്നും കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
എന്നാല്‍, പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായി ഉത്തര കൊറിയ ഒട്ടേറെ നിബന്ധനകള്‍ പാലിക്കേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ തൊട്ടുപിന്നാലെ അറിയിച്ചു. ആണവ പരീക്ഷണങ്ങളടക്കമുള്ള പ്രകോപനങ്ങള്‍ ഉത്തര കൊറിയ അവസാനിപ്പിക്കണമെന്നും വൈറ്റ് ഹൗസ് വക്താവ് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ സ്മാര്‍ട്ട് കുക്കി എന്ന് ഉന്നിനെ ട്രംപ് പുകഴ്ത്തിയതും ലോക മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
കര്‍ക്കശക്കാരായ വ്യക്തികളെ ‘കൈകാര്യം ചെയ്ത്’ ചെറുപ്രായത്തില്‍ത്തന്നെ അധികാരത്തിലെത്തിയ വ്യക്തിയാണ് കിം ജോങ് ഉന്നെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കന്‍ മാധ്യമമായ സിബിഎസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കിം ജോങ് ഉന്നിനെ ട്രംപ് പുകഴ്ത്തിയത്. എന്നാല്‍, പിതാവിന്റെ മരണത്തിന് പിന്നാലെ ഉത്തര കൊറിയയുടെ ഏകാധിപതിയായ കിങ് ജോങ്ങ് ഉന്‍ ഇതുവരെ മറ്റൊരു രാജ്യത്തെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. രാജ്യത്തിന് പുറത്തേക്ക് യാത്രയും നടത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല