
സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് സുഖമായിരിക്കുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നുണ്ടെങ്കിലും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞത്.
ട്രംപിന് ഓക്‌സിജന്‍ സഹായം നല്‍കുണ്ടെന്ന് ചില യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയിലെത്തിയ ഉടനെ ട്രംപിന് പരീക്ഷണ മരുന്നിന്റെ എട്ട് ഗ്രാമിന്റെ ഡോസ് നല്‍കിയിരുന്നു. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപ് ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നും മരുന്നുകള്‍ ഫലിക്കുന്നുണ്ടെന്നും ട്രംപ് വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
ഇതിനിടെ ട്രംപ് രോഗവിവരം മറച്ചുവെച്ച് ഫണ്ട് ശേഖരണ പരിപാടിയില്‍ പങ്കെടുത്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ട്രംപിനൊപ്പമുണ്ടായിരുന്ന ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും പിന്നീട് കൊവിഡ് പോസിറ്റീവായി. ട്രംപിന്റെ കാമ്പയിന്‍ മാനേജര്‍ ബില്‍ സ്റ്റീഫന്‍. സെനറ്റര്‍മാരായ തോം ടില്ലിസ്, മൈക് ലീ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആമി കോണി ബാരറ്റിന്റെ നാമനിര്‍ദേശം ആഘോഷിക്കാനായി റോസ് ഗാര്‍ഡനില്‍ നടത്തിയ പരിപാടി രോഗം പടര്‍ത്തിയതായി പൊതുജനാരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടു. ഈ പരിപാടിയില്‍ പങ്കെടുത്ത ട്രംപും ഭാര്യ മെലാനിയ അടക്കം അഞ്ച് പ്രമുഖര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ 72കാരനായ ട്രംപ് രോഗം ഭേദമായി തിരിച്ചെത്താൻ പ്രാർഥിക്കുന്നതിനേക്കാൾ മരിക്കാൻ ആശംസിക്കുന്ന സന്ദേശങ്ങളാണ് ട്വിറ്ററിൽ നിറയുന്നത്. മരണം ആശംസിച്ച് നിരവധി പോസ്റ്റുകളും മീമുകളുംമറ്റുമാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇത്തരം ട്വീറ്റുകൾ തങ്ങളുടെ നയങ്ങൾക്കെതിരാണെന്നും അത്തരം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുന്നതായിരിക്കുമെന്നും ട്വിറ്റർ അറിയിച്ചു.
പ്രസിഡൻറിെൻറ മാത്രമല്ല ആരുടെയും മരണത്തിനായി ആശംസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവരുടെ അക്കൗണ്ടുകൾ താനേ സസ്പെൻഡ് ചെയ്യുമെന്നാണ് ട്വിറ്റർ അറിയിച്ചത്. രണ്ടുലക്ഷത്തിലേറെ അമേരിക്കക്കാർ കോവിഡ് ബാധിച്ച് മരിച്ചതിന് ഉത്തരവാദി ട്രംപാണെന്ന തരത്തിൽ നിരവധിയാളുകൾ കുറ്റപ്പെടുത്തൽ നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല