1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2021

സ്വന്തം ലേഖകൻ: രണ്ടു വർഷമായി നികുതി ​റി​ട്ടേൺ ആവശ്യപ്പെട്ടിട്ടും പിടികൊടുക്കാതെ ഒഴിഞ്ഞുമാറി നിൽക്കുന്ന മുൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെ ഇനിയും വിടാനില്ലെന്ന്​ നിലപാടെടുത്ത്​ യു.എസ്​ സുപ്രീം കോടതി. വർഷങ്ങളായി സൂക്ഷ്​മ പരിശോധനക്ക്​ കൈമാറാതെ ട്രംപ്​ കൈവശം വെക്കുന്ന നികുതി റി​ട്ടേൺ അടിയന്തരമായി ന്യൂയോർക്​ സിറ്റി പ്രോസിക്യൂട്ടർക്ക്​ വിട്ടു നൽകണമെന്ന്​ കോടതി നിർദേശിച്ചു.

ജനുവരി 20ന്​ വൈറ്റ്​ഹൗസ്​ വിട്ട ട്രംപിന്​ ഇനി നിയമ പരിരക്ഷയില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി. സ്വന്തം ​േപരിലുള്ള സ്​ഥാപനങ്ങളുടെ സാമ്പത്തിക ക്ര​മക്കേടുകൾ ഇതോടെ പുറത്തു വരുമെന്ന്​​ ട്രംപ്​ ഭയക്കുന്നു. മൻഹാട്ടൻ ജില്ലാ അറ്റോണി സൈറസ്​ വാൻസ്​ ജൂനിയർ, സ്​റ്റേറ്റ്​ ​അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ്​ എന്നിവരാണ്​ സാമ്പത്തിക ക്രമക്കേടുകൾ പരിശോധിക്കുന്നത്​.

സമാന്തരമായി, ജോർജിയ സംസ്​ഥാനത്ത്​ പൊതു തെരഞ്ഞെടുപ്പിനിടെ ഫലം അട്ടിമറിക്കാൻ ട്രംപ്​ ഇടപെട്ടതി​െൻറ അന്വേഷണവും പുരോഗമിക്കുന്നുണ്ട്​. ജനുവരി ആറിന്​ യു.എസ്​ ഭരണ ആസ്​ഥാനമായ കാപിറ്റോളിൽ അതിക്രമങ്ങൾക്ക്​ ആഹ്വാനം ചെയ്​തതിന്​ കേസ്​ വേറെ. ഇലക്​ടറൽ കോളജ്​ വോട്ടുകൾ എണ്ണുന്നതിനിടെയായിരുന്നു​ കാപിറ്റോൾ അക്രമം. സാമാജികരെ മുൾമുനയിൽ നിർത്തി നടന്ന സംഭവ വികാസങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു.

വർഷങ്ങളായി സർക്കാർ പി​ന്നാലെയുണ്ടെങ്കിലും ത​െൻറ നികുതി റി​ട്ടേണുകൾ ബന്ധപ്പെട്ട ഉദ്യോഗസ്​ഥർക്ക്​ കൈമാറുന്നതിൽ ട്രംപ്​ കാണിച്ചുവരുന്ന പിശുക്ക്​ യു.എസ്​ രാഷ്​ട്രീയത്തിൽ ഏറെയായി വിഷയമാണ്​. 2016ൽ പ്രസിഡൻറാകുംമു​െമ്പ ഇത്​ ട്രംപ്​ പിടിച്ചുവെച്ചിരിക്കുകയാണ്​. കടുത്ത സാമ്പത്തിക നഷ്​ടം ചൂണ്ടിക്കാട്ടി നികുതിയൊടുക്കാതെ ഒഴിഞ്ഞു മാറുന്നതി​െൻറ ഞെട്ടിക്കുന്ന കണക്കുകൾ അടുത്തിടെ ന്യൂയോർക്​ ടൈംസ്​ പുറത്തുവിട്ടിരുന്നു.

2016ലും 2017ലുമായി 750 ഡോളർ മാത്രമാണ്​ ട്രംപ്​ നികുതി ഒടുക്കിയിരുന്നത്​. ട്രംപുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് പറഞ്ഞ രണ്ട് സ്ത്രീകള്‍ പണം തട്ടിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. പ്രസിഡന്റ് നിഷേധിച്ച ബന്ധങ്ങളായിരുന്നു ഇത്. ഇതിനു പുറമേ നികുതി, ഇന്‍ഷുറന്‍സ് തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.