1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2017

സ്വന്തം ലേഖകന്‍: പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറിയ ട്രംപിന്റെ നടപടി ശുദ്ധ മണ്ടത്തരമെന്ന് ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സ്, അടുത്ത 500 വര്‍ഷത്തിനകം മനുഷ്യരാശി ഭൂമി വിടേണ്ടി വരുമെന്നും മുന്നറിയിപ്പ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സംഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച അദ്ദേഹം അടുത്ത 200 മുതല്‍ 500 വര്‍ഷത്തിനകം പുതുജീവിതം തേടി മനുഷ്യന്‍ മറ്റ് ഗ്രഹങ്ങളിലേക്ക് പോകേണ്ടി വരുമെന്ന് പ്രവചിക്കുന്നു.

ഈ ലോകം ഈ രീതിയില്‍ കാണണമെങ്കില്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ എടുക്കരുതാത്ത ഏറ്റവും തെറ്റായ തീരുമാനമായിരുന്നു ട്രംപിന്റേതെന്ന് നോര്‍വേയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ട്രംപിനെപോലെ തനിക്ക് നിഷേധിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും പറഞ്ഞു. ബഹിരാകാശത്ത് പുതിയ പരീക്ഷണങ്ങളുടെ ഭാഗമായി ഗവേഷകരെ 2020 ല്‍ ചന്ദ്രനിലേക്ക് അയയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

30 വര്‍ഷത്തേക്ക് ചന്ദ്രനില്‍ ഒരു താവളം ഉണ്ടാക്കി 2025 ഓടെ അവിടേയ്ക്ക് ആള്‍ക്കാരെ അയച്ചു തുടങ്ങണമെന്നും ഹോക്കിംഗ്‌സ് നിര്‍ദേശിച്ചു. ബഹിരാകാശ വ്യാപനം ഭാവിയില്‍ മനുഷ്യനെ പൂര്‍ണ്ണമായും മാറ്റിമറിക്കും. എല്ലാവര്‍ക്കും ഒരുപോലെ വെല്ലുവിളിയായ ഈ കാര്യമായിരിക്കും രാഷ്ട്രങ്ങള്‍ തമ്മിലുള്ള അടുത്ത മത്സരം. ഇത്തരം ഒരു കാര്യത്തിലേക്കുള്ള യുവാക്കളുടെ താല്‍പ്പര്യം ആസ്‌ട്രോഫിസിക്‌സും കോസ്‌മോളജിയും പോലെയുള്ള ശാസ്ത്രത്തിന്റെ ഉപ വിഭാഗങ്ങളിലേക്കും മനുഷ്യന്റെ ശ്രദ്ധയെത്തിക്കും.

നമ്മള്‍ തന്നെ ഭൂമിക്ക് സമ്മാനിച്ച കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായി പല ഭാഗങ്ങളിലുമായി ഭൂമി നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. ഭീഷണി വലുതും എണ്ണമറ്റതുമാണ്. നമ്മുടെ ഭൗതിക ഉറവിടങ്ങള്‍ ഭീതി തോന്നും വിധത്തില്‍ ഇല്ലാതാകുകയാണ്. മറ്റൊരു ലോകത്തേക്ക് നമ്മുക്ക് പോകാന്‍ അവസരമുണ്ടെങ്കില്‍ അത് ബഹിരാകാശത്ത് മറ്റൊരു ഗ്രഹം മാത്രമാണ് വഴി. നമ്മളെ നമ്മളില്‍ നിന്നു തന്നെ രക്ഷിക്കാനുള്ള ഒരേയൊരു വഴി മനുഷ്യന്‍ ഭൂമിയെ ഉപേക്ഷിക്കുക എന്നതാണ്.

ഭൂമിയുടെ 30 പ്രകാശ വര്‍ഷം അപ്പുറത്ത് ഏറ്റവും ചുരുങ്ങിയത് 1000 നക്ഷത്രങ്ങളെങ്കിലുമുണ്ട്. ഭൂമിയുടെ ഒരു ശതമാനമെങ്കിലും ഉണ്ടെങ്കില്‍ പുതിയ ലോകത്ത് പത്തു പേര്‍ക്കെങ്കിലും താമസിക്കാം. ഇനിയൊരു 1000 വര്‍ഷം കൂടി ഭൂമിയില്‍ താമസിക്കാന്‍ കഴിയില്ലെന്നും അതിനിടയില്‍ പുതിയ വീടിനായി നാം ഇപ്പോഴേ ശ്രമം തുടങ്ങണമെന്നും ശാസ്ത്ര ലോകത്തിന് ഹോക്കിംഗ്‌സ് മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.