1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2019

സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എതിരായ ഇംപീച്ച്‌മെന്റ് നടപടിയുടെ വ്യവസ്ഥകള്‍ തയ്യാറാക്കാന്‍ ജനപ്രതിനിധി സഭയിലെ ജുഡീഷ്യറി കമ്മറ്റിക്ക് നിര്‍ദേശം നല്‍കിയതായി സ്പീക്കര്‍ നാന്‍സി പെലോസി.

”വസ്തുതകള്‍ തര്‍ക്കമില്ലാത്തതാണ്. തന്റെ വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ നേട്ടത്തിനായി അദ്ദേഹം അധികാരം ദുര്‍വിനിയോഗം ചെയ്തു,” നാന്‍സി പെലോസി മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു.

വിഷമത്തോടെയാണെങ്കിലും, ആത്മവിശ്വാസത്തോടും വിനയത്തോടും കൂടെ, നമ്മുടെ സ്ഥാപകരോടുള്ള കൂറ് ഉയര്‍ത്തിപ്പിടിച്ചും അമേരിക്കയോടുള്ള നിറഞ്ഞ സ്‌നേഹത്തോടും കൂടെ ചെയര്‍മാനോട് ഇംപീച്ച്‌മെന്റിന്റെ വ്യവസ്ഥകളുമായി മുന്നോട്ട് പോകാന്‍ ഞാന്‍ ആവശ്യപ്പെടുകയാണെന്ന് നാന്‍സി പറഞ്ഞു.

2020ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയാകുന്ന മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും മകനുമെതിരേ അന്വേഷണം പ്രഖ്യാപിക്കാന്‍ യുക്രൈന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദംചെലുത്തിയെന്ന ആരോപണത്തിലാണ് ഇംപീച്ച്‌മെന്റ് വിചാരണ നടക്കുന്നത്.

ഇംപിച്ച്മെന്റ് നടപടികളുടെ കരട് തയാറാക്കാന്‍ ജുഡിഷ്യല്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയ പെലോസി ഇംപീച്ച്മെന്റ് വിചാരണയുടെ രണ്ടാംഘട്ടം തുടങ്ങിയതനിനു തൊട്ടു പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.