1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2018

സ്വന്തം ലേഖകന്‍: ട്രംപിനെ വരവേറ്റ് ലണ്ടന്‍ ആകാശത്ത് ട്രംപ് ബേബി ബലൂണ്‍; പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വരവേറ്റത് വന്‍ പ്രതിഷേധ പ്രകടനങ്ങള്‍. ലണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ റാലികള്‍ നടന്നു.

ട്രംപിന്റെ നയങ്ങളെ പരിഹസിക്കുന്ന കൂറ്റന്‍ ട്രംപ് ബേബി ബലൂണും അന്തരീക്ഷത്തിലുയര്‍ന്നു. ബ്രിട്ടിഷ് പാര്‍ലമെന്റ് സ്‌ക്വയറിലാണ് പ്രതിഷേധക്കാര്‍ ആറടി ഉയരമുള്ള കോമാളി ബലൂണ്‍ ഉയര്‍ത്തിയത്. 16000 പൗണ്ട് ചെലവില്‍ (ഏകദേശം 15 ലക്ഷം രൂപ) ആണ് കോമാളിച്ചിരിയോടെ ഉള്ള ഈ ബലൂന്‍ നിര്‍മിച്ചിരിക്കുന്നത്. ലോകത്തെ പുച്ഛക്കുന്ന ട്രംപിന് ഏറ്റവും ഉചിതമായ മറുപടിയാണ് ഈ ബലൂണെന്ന് അതിനുപിന്നില്‍ പ്രവര്‍ത്തിച്ച ലിയോ മുറെ പറഞ്ഞു. ട്രംപിന്റെ നയങ്ങള്‍ക്ക് അതേതരത്തില്‍ മറുപടി നല്‍കുന്ന ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്രത്തില്‍ ഒരു യു.എസ് പ്രസിഡന്റും നേരിടാത്ത പ്രതിഷേധങ്ങളാണ് ബ്രിട്ടനില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ അരങ്ങേറിയത്. ലണ്ടനില്‍ ട്രംപ് വിമാനമിറങ്ങിയതു തന്നെ പ്രതിഷേധക്കാരുടെ നടുവിലേക്കാണ്. ലക്ഷത്തോളം പേരാണ് പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നത്. വെസ്റ്റ്മിനിസ്റ്ററിലെ പാര്‍ലമെന്റ് മന്ദിരത്തിനു സമീപമാണ് യു.എസ് പതാകക്കൊപ്പം ബലൂണ്‍ ഉയര്‍ത്തിയത്. ല

ണ്ടന്‍ മേയര്‍ സാദിഖ് ഖാനും പ്രതിഷേധത്തെ നിശബ്ദമായി പിന്തുണക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് ജറമി കോര്‍ബിനും സന്ദര്‍ശനത്തോട് എതിര്‍പ്പാണ്. എന്നാല്‍, ട്രംപിനെ അനുകൂലിക്കുന്ന നൈജല്‍ ഫറാഷും മറ്റും ഈ പ്രതിഷേധത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടിനെതിരെയാണ് പ്രധാന പ്രതിഷേഷം. പ്രധാനമന്ത്രി തെരേസ മേയ്ക്കും ലണ്ടന്‍ മേയര്‍ സാദിഖ് ഖാനുമെതിരെ നയതന്ത്ര മര്യാദകള്‍ പാലിക്കാതെ ട്രംപ് നടത്തിയ പരാമര്‍ശങ്ങളും സന്ദര്‍ശനത്തെ സംഘര്‍ഷഭരിതമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.