1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2015

സ്വന്തം ലേഖകന്‍: തുര്‍ക്കിയെ പ്രസിഡന്‍ഷ്യല്‍ റിപ്പബ്ലിക്ക് ആക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ഡോഗന്‍സിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു കൊണ്ട് ഞായറാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ.പി) ക്ക് ഭൂരിപക്ഷം നഷ്ടമായി.

അതേസമയം, ഏറ്റവും വലിയ ഒറ്റകക്ഷി സ്ഥാനം ?എകെപി നിലനിര്‍ത്തുകയും ചെയ്തു. 550 അംഗ സഭയില്‍ 259 സീറ്റാണ് എകെപിക്ക് ലഭിച്ചത്. 330 സീറ്റ് ലഭിച്ചിരുന്നെങ്കില്‍ റിപ്പബ്ലിക്ക് ആക്കുന്നത് സംബന്ധിച്ച ഹിതപരിശോധന നടത്താന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു.

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാതായതോടെ രാജ്യം പ്രസിഡന്‍ഷ്യല്‍ റിപ്പബ്ലിക് ആക്കുന്നത് സംബന്ധിച്ച നിയമ ഭേദഗതി കൊണ്ടുവരാന്‍ കഴിയില്ല. റിപ്പബ്ലിക്ക് ആക്കിയാല്‍ അധികാരം പ്രധാനമന്ത്രിയില്‍ നിന്ന് പ്രസിഡന്റിലേക്ക് കേന്ദ്രീകരിക്കപ്പെടും.

13 വര്‍ഷത്തിനിടെ ഇതാദ്യമായാണ് എകെപിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമാവുന്നത്. എകെപിക്ക് 41 ശതമാനം വോട്ടുകളാണ് ലഭിച്ചത്. അതേസമയം, കുര്‍ദ്ദ് അനുകൂല? ഇടതുപക്ഷ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്.ഡി.പി)? പത്ത് ശതമാനം ത്രഷോള്‍ഡ് വോട്ട് നേടി പാര്‍ലമെന്റിലേക്ക് എത്തിയതും ശ്രദ്ധേയമായി.

ഇത്തവണ തുര്‍ക്കി ഗ്രാന്‍ഡ് നാഷണല്‍ അസംബ്‌ളിയില്‍ 96 വനിതകളാണ് ഇടം കണ്ടത്. 2011 ല്‍ 79 ആയിരുന്ന സ്ഥാനത്താണിത്. അതേസമയം. എ.കെ.പിക്ക് 41 വനിതകളെ മാത്രമെ ലഭിച്ചുള്ളൂ. മുന്‍ വര്‍ഷത്തെക്കാള്‍ അഞ്ച് പേരുടെ കുറവ്.

276 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 367 സീറ്റോ അതിലധികമോ നേടുന്ന കക്ഷിയ്ക്ക് ഹിതപരിശോധന കൂടാതെ ഭരണഘടന ഭേദഗതി ചെയ്യാനാകുമായിരുന്നു. തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ഇല്ലാതെ വന്നതോടെ ഏത് പാര്‍ട്ടി സര്‍ക്കാരുണ്ടാക്കുമെന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ തുടരുകയാണ്. എ.കെ.പിയെ പിന്തുണയ്ക്കില്ലെന്ന് എച്ച്.ഡി.പി വ്യക്തമാക്കി കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.