1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2020

സ്വന്തം ലേഖകൻ: തുർക്കിയിലും ​​ഗ്രീസിലുമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. നിരവധി പേർ കെട്ടിടാവശിഷ്​ടങ്ങൾക്കിടയിൽ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ്​ വിവരം. രക്ഷാപ്രവർത്തനങ്ങൾ പ​ുരോഗമിക്കുകയാണ്​. വെള്ളിയാഴ്​ച വൈകി​േട്ടാടെ ഏഗൻ കടലിലുണ്ടായ ചലനം ദ്വീപായ സാമോസിൽ ചെറിയ സുനാമിയും തുർക്കിയുടെ പടിഞ്ഞാൻ പട്ടണങ്ങളെ പ്രകമ്പനം കൊള്ളിക്കുകയുമായിരുന്നു.

സുനാമിയിൽ തുർക്കിയുടെ തീരപ്രദേശങ്ങൾ നദികളായി മാറുകയും ഭൂചലനത്തിൽ നിരവധി നാശനഷ്​ടങ്ങൾ സംഭവിക്കുകയും ചെയ്​തു. ഇസാമിർ തീരത്തുനിന്ന്​ 17 കിലോമീറ്റർ അകലെ 16 കിലോമീറ്റർ ആഴത്തിലാണെന്ന്​ പ്രഭവകേന്ദ്രമെന്ന്​ യുഎസ് ജിയോളജിക്കൽ സർവേ​ വ്യക്തമാക്കി.

ഇസ്​മിറിലാണ്​​ ഏറ്റവും കൂടുതൽ നാശനഷ്​ടം. 30 ലക്ഷത്തോളം പേർ വസിക്കുന്ന ഇവിടത്തെ നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ നിലംപൊത്തി. കെട്ടിടങ്ങൾ തകർന്നുവീഴുന്നതിെൻറയും ജനങ്ങൾ പരിഭ്രാന്തരായി ഒാടുന്നതി​െൻറയും വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. 20ഒാളം കെട്ടിടങ്ങളാണ്​ തകർന്നുവീണതെന്നാണ്​ വിവരം. ഏഗൻ കടലിലുണ്ടായ സുനാമിയിൽ തീരപ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്​തു. കെട്ടിടങ്ങളിലും റോഡുകളിലും വെള്ളം നിറഞ്ഞതി​െൻറ ദൃശ്യങ്ങളും പുറത്തുവന്നു.

രാജ്യത്ത്​ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്​ രക്ഷാപ്രവർത്തനം നടത്തുമെന്നും എല്ലാവിധ സഹായങ്ങളും ജനങ്ങൾക്ക്​ നൽകുമെന്നും തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ പറഞ്ഞു.

വലിയ കെട്ടിട സമുച്ചയം തകര്‍ന്നു വൂഴുന്നതിന്റെയും ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. 20 കെട്ടിടങ്ങള്‍ തകര്‍ന്നതായി ഇസ്മിര്‍ മേയര്‍ സിഎന്‍എന്നിനോട് പറഞ്ഞു. ഇസ്മിറിലെ കെട്ടിടങ്ങള്‍ക്കിടയിലൂടെ വെള്ളം ഒഴുകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈജിയന്‍ കടലാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം.

തുര്‍ക്കിയില്‍ 1999 ല്‍ ഉണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 17,000 പേര്‍ മരിച്ചിരുന്നു. ഇസ്താംബൂള്‍ നഗരത്തില്‍ മാത്രം ആയിരത്തിലധികം പേര്‍ മരിച്ചു. 2011 ല്‍ തെക്കു കിഴക്കന്‍ പ്രവിശ്യയായ വാനിലുണ്ടായ ഭൂകമ്പത്തില്‍ 600 പേര്‍ മരിച്ചു. ഗ്രീസില്‍ 2017 ല്‍ ഉണ്ടായ ഭൂചലനത്തില്‍ സമോസിന് സമീപമുള്ള കോസ് ദ്വീപില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.