1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2015

സ്വന്തം ലേഖകന്‍: തുര്‍ക്കി പ്രസിഡന്റായി തയീപ് എര്‍ദോഗന്‍ തുടരും, തെരഞ്ഞെടുപ്പില്‍ എര്‍ദോഗാന്റെ ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം. പാര്‍ലമെന്റില്‍ ആകെയുള്ള 550 അംഗ പാര്‍ലമെന്റില്‍ 316 സീറ്റ് സ്വന്തമാക്കിയാണ് എകെപി തനിച്ചു ഭരിക്കാനുളള കേവലഭൂരിപക്ഷം നേടിയത്. കഴിഞ്ഞ ജൂണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥക്കും ഇതോടെ പരിഹാരമായി.

തൂക്കു മുന്നണി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം പരാജയപ്പെട്ടപ്പോഴാണു വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്. 49.4 ശതമാനം വോട്ടുനേടിയാണ് എകെപിയുടെ ശക്തമായ തിരിച്ചുവരവ്. വിവാദങ്ങളല്ല, മറിച്ച് നടപടികളും വികസനവുമാണ് തുര്‍ക്കിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നു തെളിയിക്കുന്ന തിരഞ്ഞെടുപ്പു ഫലമാണിതെന്ന് എര്‍ദോഗന്‍ പറഞ്ഞു.

രാഷ്ട്രീയത്തിലെ ‘വിലകുറഞ്ഞ കളികള്‍’ കണ്ടു മടുത്ത ജനങ്ങള്‍ ജനവിധിയിലൂടെ അതിന്റെ ദിശമാറ്റിവിട്ടെന്നു പ്രധാനമന്ത്രി അഹ്മദ് ദാവുദോഗ്‌ലു പറഞ്ഞു. ജൂണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്ഡിപി) യുടെ പാര്‍ലമെന്റ് പ്രവേശനത്തോടെ രാജ്യത്തെ മുഖ്യന്യൂനപക്ഷമായ കുര്‍ദുകള്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യം ലഭിച്ചു. 13 വര്‍ഷത്തിനുശേഷം ഇസ്‌ലാമിക് പാര്‍ട്ടിയായ എകെപിക്കു ഭൂരിപക്ഷം നഷ്ടമാകുകയും ചെയ്തു. എന്നാല്‍ എര്‍ദോഗന് കുര്‍ദുകള്‍ അടക്കം ന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.