1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2023

സ്വന്തം ലേഖകൻ: തുര്‍ക്കിയേയും അയല്‍രാജ്യമായ സിറിയയേയും പിടിച്ചുകുലുക്കിയ ഭുകമ്പത്തില്‍ മരണസംഖ്യ ക്രമാതീതമായി ഉയരുന്നു. 4000-ല്‍ അലധികം പേര്‍ മരിച്ചതായും 11000-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകള്‍ നല്‍കുന്ന സൂചന. രക്ഷാപ്രവര്‍ത്തനത്തിന് യൂറോപ്യന്‍ യൂണിയന്‍ ദൗത്യസംഘത്തിനെ അയച്ചിട്ടുണ്ട്. എന്നാല്‍ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നതായാണ് വിവരം.

5.6 തീവ്രത രേഖപ്പെടുത്തി നാലാമതൊരു ഭൂചലനംകൂടെ ചൊവ്വാഴ്ച തുര്‍ക്കിയില്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിതീവ്രമായ മൂന്ന് ഭൂചലനത്തിന് പുറമെ അമ്പതോളം തുടര്‍ചലനങ്ങളാണ് തുര്‍ക്കിയെയും അയല്‍രാജ്യമായ സിറിയയേയും ദുരിതത്തിലാക്കിയത്. ആശുപത്രികളും ചരിത്രസ്മാരകങ്ങളുമടക്കം നൂറുകണക്കിന് കെട്ടിടങ്ങളാണ് നിലംപൊത്തിയത്.

തുര്‍ക്കിയിലെ ഹത്തായ് പ്രവിശ്യയിലുള്ള വിമാനത്താവളത്തിലെ ഏക റണ്‍വേയും ഭൂകമ്പക്കില്‍ പൂര്‍ണമായും തകര്‍ന്നു. 1939-ല്‍ 33000 പേരുടെ മരണത്തിനിടയാക്കിയ എര്‍സിങ്കര്‍ ഭൂകമ്പത്തിനുശേഷം തുര്‍ക്കിയിലുണ്ടാകുന്ന ശക്തമായ ഭൂകമ്പമാണിതെന്ന് പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ പറഞ്ഞു. മരണസംഖ്യ 20,000 കടക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

അതിനിടെ, രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ ദുരന്തനിവാരണസംഘവും മെഡിക്കൽസംഘവും ഉടൻ തുർക്കിയിൽ എത്തുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാസഹായവും ചെയ്യാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. തുർക്കിക്കും സിറിയക്കും സഹായ വാഗ്ദാനവുമായി അന്താരാഷ്ട്ര സംഘടനകളും ലോകരാജ്യങ്ങളും. 45 രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.