1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2020

സ്വന്തം ലേഖകൻ: ബ്രസീലിലെ പ്യൂറസ്​ നദിക്കരയിൽ വിരിഞ്ഞിറങ്ങിയത്​ 92,000 ആമക്കുഞ്ഞുങ്ങൾ! ബ്രസീലിലെ വന്യജീവി സംരക്ഷണ സൊസൈറ്റി (ഡബ്ല്യു.സി.എസ്​) പുറത്തുവിട്ട ഈ ദൃശ്യങ്ങൾ പരിസ്​ഥിതിസ്​നേഹികൾ ആവേശത്തോടെയാണ്​ ഏറ്റെടുത്തത്​. ‘ആമ സൂനാമി’ എന്ന്​​ സമൂഹമാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാണിപ്പോൾ.

പതിനായിരക്കണക്കിന് ആമക്കുഞ്ഞുങ്ങൾ ഒരേസമയം വിരിഞ്ഞിറങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് ഡബ്ല്യു.സി.എസ് ട്വിറ്ററിൽ പങ്കുവെച്ചത്​. ശുദ്ധജല ആമയായ ജയ്​ന്‍റ്​ സൗത്ത്​ അമേരിക്കൻ റിവർ ടർറ്റ്​ലുകളാണ്​ പ്യുറസിന്‍റെ സംരക്ഷിതമേഖലയിൽ വിരിഞ്ഞിറങ്ങിയത്.

ആദ്യം 71,000 ആമക്കുഞ്ഞുങ്ങളും കുറച്ചുദിവസങ്ങൾക്ക് ശേഷം 21,000 ആമക്കുഞ്ഞുങ്ങളുമാണ്​ വിരിഞ്ഞിറങ്ങിയതെന്ന്​ ഡബ്ല്യു.സി.എസിലെ ശുദ്ധജല ആമ വിദഗ്​ധയായ കാമില ഫെറാറ പറഞ്ഞു. പ്രാദേശികമായി വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി പെൺ ആമകളെയും അവരുടെ കൂടുകളേയും വിദഗ്ധർ നിരീക്ഷിച്ചുവരികയായിരുന്നെന്ന്​ അവർ വ്യക്​തമാക്കി.

ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല ആമയാണ് ജയ്​ന്‍റ്​ സൗത്ത്​ അമേരിക്കൻ റിവർ ടർറ്റ്​ൽ. പൂർണവ ളർച്ചയെത്തുമ്പോൾ മൂന്നരയടി നീളവും 90 കിലോയോളം ഭാരവുള്ള ജീവികളാണ് ഇവ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.