1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2015

ടിവി ലൈസന്‍സിന് പണമടയ്ക്കുന്നതില്‍ മുടക്ക് വരുത്തുന്നവര്‍ക്കെതിരെ കരിനിയമവുമായി സര്‍ക്കാര്‍. പണമടയ്ക്കുന്നതിന് മുടക്ക് വരുത്തുന്നത് ക്രിമിനല്‍ കുറ്റമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 175ന് എതിരെ 178 വോട്ടുകള്‍ക്ക് ഇത് ക്രിമിനല്‍ കുറ്റമാക്കി നിലനിര്‍ത്താന്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ് തീരുമാനിക്കുകയായിരുന്നു.

ഏപ്രില്‍ 2017ല്‍ അടുത്ത ലൈസന്‍സ് ഫീ സെറ്റില്‍മെന്റ് തുടങ്ങുന്നത് വരെ നിയമത്തില്‍ മാറ്റമൊന്നും വേണ്ടെന്നും ലോര്‍ഡ്‌സ് തീരുമാനിച്ചിട്ടുണ്ടെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടിവി ലൈസന്‍സിന് പണമടയ്ക്കാത്തവരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനാണ് ജഡ്ജിമാര്‍ അവരുടെ സമയത്തിന്റെ പത്ത് ശതമാനവും ചെലവഴിക്കുന്നത്. ജഡ്ജിമാര്‍ക്കുള്ള ഈ ഭാരം ഒഴിവാക്കുന്നതിനായിരുന്നു ടിവി ലൈസന്‍സിന് പണമടയ്ക്കാത്തത് ഡീക്രിമിനലൈസ് ചെയ്യാന്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ് ശ്രമിച്ചത്. 2012ല്‍ 180,000 ആളുകള്‍ പണമടയ്ക്കാത്തതിന് കേസുമായി കോടതിയില്‍ എത്തിയെന്നാണ് കണക്കുകള്‍. ഇതില്‍ 155,000 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു.

പണമടയ്ക്കാന്‍ നിവൃത്തിയില്ലാത്ത ആളുകള്‍ക്ക മേലുള്ള സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് കൂടിയായിരുന്നു ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ നീക്കം. നിലവിലെ നിയമം അനുസരിച്ച് പെയ്‌മെന്റില്‍ മുടക്കം വരുത്തുന്നവര്‍ക്ക് ആയിരം പൗണ്ട് വരെ പിഴ ഈടാക്കാനും ക്രിമിനല്‍ റെക്കോര്‍ഡില്‍പ്പെടുത്തുകയും ചെയ്യും. പിഴ ഒടുക്കാതിരുന്നാല്‍ ഇവര്‍ക്ക് ജയില്‍ ശിക്ഷ വരെ ലഭിക്കാം. ടിവി ലൈസന്‍സിന് പണം അടയ്ക്കാത്തിന്റെ പേരില്‍ ഒരു വര്‍ഷം 70 പേര്‍ ശിക്ഷിക്കപ്പെടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.