1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2018

സ്വന്തം ലേഖകന്‍: ട്രംപിന്റെ അമേരിക്കയും ലോകവും വിട്ട് രണ്ടു വയസുള്ള അബ്ദുള്ള യാത്രയായി; താന്‍ ലോക മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായത് അറിയാതെ… ശനിയാഴ്ചയാണ് ആഗോളതലത്തില്‍ താന്‍ വാര്‍ത്തയായതൊന്നും അറിയാതെ അബ്ദുള്ള ഹസന്‍ മരണത്തിന് കീഴടങ്ങിയത്. തലച്ചോറിനെ ബാധിക്കുന്ന ഹൈപ്പോമിലിനേഷന്‍ എന്ന അസുഖത്തിന് കാലിഫോര്‍ണിയയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അബ്ദുള്ള കാണാന്‍ അമ്മ യെമെനി സ്വദേശിനി ഷൈമ സ്വിലേയ്ക്ക് അവസരം നിഷേധിക്കപ്പെട്ടതോടെയാണ് കുഞ്ഞ് അബ്ദുള്ള വാര്‍ത്തകളില്‍ നിറയുന്നത്.

മുസ്!ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാവിലക്കായിരുന്നു ഇവിടെ വില്ലനായത്. യു.എസ്. പൗരന്‍ അലി ഹസന്റെയും യെമെന്‍ പൗര ഷൈമ സ്വിലേയുടെയും മകനാണ് അബ്ദുള്ള. യെമെനിലായിരുന്നു അലിയുടെ കുടുംബം. എന്നാല്‍ യെമെനില്‍ യുദ്ധം രൂക്ഷമായതോടെ ഇവര്‍ ഈജിപ്തിലേക്ക് കുടിയേറി.

അന്ന് അബ്ദുള്ളയ്ക്ക് വെറും എട്ടുമാസം മാത്രം പ്രായം. അബ്ദുള്ളയുടെ രോഗം തിരിച്ചറിയുന്നത് അപ്പോഴാണ്. ശ്വസനത്തിനുള്ള കഴിവിനെ ബാധിക്കുന്ന രോഗമാണ് ഹൈപ്പോമിലിനേഷന്‍. മൂന്നു മാസം മുന്‍പാണ് വിദഗ്ധചികിത്സയ്ക്കായി അബ്ദുള്ളയും അച്ഛനും കാലിഫോര്‍ണിയയിലെത്തുന്നത്. ഓക്‌ലന്‍ഡിലെ കുട്ടികളുടെ ആശുപത്രിയിലായിരുന്നു ചികിത്സ.

എന്നാല്‍ അബ്ദുള്ളയ്ക്കിനി അധികനാള്‍ ജീവിക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. മകനെ കാണാന്‍ ഷൈമ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും യു.എസ്. വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയില്ല. വിഷയം അന്താരാഷ്ട്ര ശ്രദ്ധ നേടിയതോടെ ഷൈമയ്ക്ക് വിസ അനുവദിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 19 നാണ് അവര്‍ കാലിഫോര്‍ണിയയില്‍ എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.