1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2023

സ്വന്തം ലേഖകൻ: യുഎഇ​യി​ല്‍ എ​വി​ടെ നി​ന്നും എ​യ​ര്‍ ആം​ബു​ല​ന്‍സി​നാ​യി 998 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ക്കാ​മെ​ന്നും ആ​വ​ശ്യം അ​നി​വാ​ര്യ​മെ​ങ്കി​ല്‍ എ​യ​ര്‍ ആം​ബു​ല​ന്‍സ് അ​യ​ക്കു​മെ​ന്നും അ​ബൂ​ദ​ബി പൊ​ലീ​സി​ന്‍റെ ഏ​വി​യേ​ഷ​ന്‍ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ പൈ​ല​റ്റ് സ​ഈ​ദ് സാ​ലിം അ​ല്‍ മ​രാ​ര്‍. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളി​ല്‍ ദൗ​ത്യ​ത്തി​ലേ​ര്‍പ്പെ​ടാ​ന്‍ പൊ​ലീ​സി​ന്‍റെ എ​യ​ര്‍ ആം​ബു​ല​ന്‍സു​ക​ള്‍ എ​പ്പോ​ഴും സു​സ​ജ്ജ​മാ​ണ്.

2022ല്‍ ​അ​ബൂ​ദ​ബി പൊ​ലീ​സി​ന്‍റെ വ്യോ​മ​യാ​ന വി​ഭാ​ഗം ന​ട​ത്തി​യ​ത് 1340 ദൗ​ത്യ​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ​യും സു​ഖ​മി​ല്ലാ​ത്ത​വ​രെ​യും എ​യ​ര്‍ ലി​ഫ്റ്റ് ചെ​യ്ത 101 ദൗ​ത്യം ഉ​ള്‍പ്പെ​ടെ​യാ​ണി​ത്. 370 പൊ​ലീ​സ് പ​ട്രോ​ളി​ങ് ദൗ​ത്യ​വും 611 ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​ന ദൗ​ത്യ​വും ഇ​തി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. കാ​ണാ​താ​യ​വ​ര്‍ക്കു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ ദൗ​ത്യ​വും ഇ​തി​നു പു​റ​മെ ന​ട​ത്തി​യ​താ​യി ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

അ​ടി​യ​ന്ത​ര സി​സേ​റി​യ​ന്‍ ആ​വ​ശ്യ​മാ​യ സ്ത്രീ​ക്കു​വേ​ണ്ടി ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​മാ​യി 2022 സെ​പ്റ്റം​ബ​റി​ല്‍ പൊ​ലീ​സി​ന്‍റെ എ​യ​ര്‍ ആം​ബു​ല​ന്‍സ് സ​ര്‍വി​സ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ന​വ​ജാ​ത ഇ​ര​ട്ട ശി​ശു​ക്ക​ളു​മാ​യി സ​മീ​പ ആ​ശു​പ​ത്രി​യി​ലേ​ക്കും എ​യ​ര്‍ ആം​ബു​ല​ന്‍സ് പ​റ​ന്നു.

അ​ബൂ​ദ​ബി സൈ്വ​ഹാ​ന്‍ റോ​ഡി​ല്‍ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച വാ​ഹ​ന​ത്തി​ലെ യാ​ത്രി​ക​നാ​യ ഏ​ഷ്യ​ന്‍ പൗ​ര​നെ അ​ബൂ​ദ​ബി പൊ​ലീ​സി​ന്‍റെ എ​യ​ര്‍ ആം​ബു​ല​ന്‍സി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​ബൂ​ദ​ബി​ക്ക് സ​മീ​പം അ​ല്‍ ദ​ഫ്റ മേ​ഖ​ല​യി​ലെ മ​രു​ഭൂ​മി​യി​ൽ അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​വ​രെ​യും മു​മ്പ് എ​യ​ര്‍ ആം​ബു​ല​ന്‍സി​ല്‍ സാ​യി​ദ് സി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചി​രു​ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.