1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2015

സ്വന്തം ലേഖകന്‍: അബുദാബിയില്‍ അനധികൃത താമസക്കാരെ പിടിക്കാന്‍ മിന്നല്‍ പരിസോധന. പിടിക്കപ്പെട്ടാല്‍ വന്‍ തുക പിഴ. കുടുംബങ്ങള്‍ക്കുള്ള താമസ കേന്ദ്രങ്ങളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരെയാണ് ഇപ്പോള്‍ ഒഴിപ്പിക്കുന്നത്. ഇത്തരത്തില്‍ പിടിക്കപെടുന്നവര്‍ക്ക് വന്‍ തുക പിഴയായി നല്‍കേണ്ടി വരുമെന്ന് അബുദാബി നഗരസഭ അറിയിച്ചു.

ഈ വര്‍ഷം ആദ്യം നടത്തിയ പരിശോധനയില്‍ 183 കെട്ടിടങ്ങളില്‍ നിന്ന് മുഴുവന്‍ ബാച്ചിലേഴ്‌സിനെയും ഒഴിപ്പിച്ചിരുനു.ഇത്തരത്തില്‍ താമസിക്കുന്ന 750 ഫ്‌ലാറ്റുകള്‍ക്ക് നഗസഭ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അത് പാലിക്കാന്‍ ഭൂരിപക്ഷവും തയ്യാറായില്ല. അബുദാബിയിലെ ഇലക്ട്ര, ഹംദാന്‍ എയര്‍പോര്‍ട്ട് റോഡ് എന്നിവിടങ്ങളിലാണ് ഇന്ന് പരിശോധന നടന്നത്. ചെറിയ അപ്പാര്‍ട്ട്‌മെന്റില്‍ എട്ടും പത്തും പേര്‍ ഒരുമിച്ച് താമസിക്കുന്നതും, വില്ലകള്‍ തിരിച്ചു താമസിക്കുനതും നിയമ വിരുദ്ധമാണ്.

ബാച്ചിലേഴ്‌സിനും തൊഴിലാളികള്‍ക്കും പ്രത്യേക താമസ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ എത്രയും വേഗം അനുവദിച്ച കെട്ടിടങ്ങളിലേക്ക് മാറണമെന്നും നഗരസഭാ അറിയിച്ചു.അനുവദിച്ച എണ്ണത്തില്‍ കൂടുതല്‍പേര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ നിന്ന് പിടിക്കപ്പെടുന്നവര്‍ക്ക് വലിയ പിഴയാകും നല്‍കേണ്ടിവരിക.

പിഴ ചുമത്തപ്പെട്ടവര്‍ക്ക് മുഴുവന്‍ തുകയും അടച്ചുതീര്‍ക്കാതെ യു.എ.ഇ. വിട്ടുപോകാനും നിയമം അനുവദിക്കുന്നില്ല.സുരക്ഷിതവും ആരോഗ്യപൂര്‍ണവുമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നടക്കുന്ന പരിശോധന വരും ദിവസങ്ങളില്‍ വീണ്ടും ശക്തമാക്കാനാണ് തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.