1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2022

സ്വന്തം ലേഖകൻ: ബുധനാഴ്ച മുതൽ കോവിഡ്19 സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് പ്രാബല്യത്തിൽ ആയതിനെ തുടർന്ന് ദുബായ് വിമാനത്താവളങ്ങളിൽ മാസ്‌കുകൾ നിർബന്ധമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ദുബായിലേയ്ക്കുള്ള സർവീസുകളിൽ വിമാനങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് എമിറേറ്റ്‌സും ഫ്ലൈദുബായും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി), ദുബായ് വേൾഡ് സെൻട്രൽ (ഡിഡബ്ല്യുസി) എന്നിവിടങ്ങളിൽ യാത്രക്കാർ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്ന് എയർപോർട്ട് ഓപറേറ്ററുടെ പ്രസ്താവനയിൽ പറഞ്ഞു.

വിമാനത്തിന്റെ ലക്ഷ്യസ്ഥാനങ്ങളിൽ ബാധകമായ നിയമങ്ങൾ അടിസ്ഥാനമാക്കി വിമാനക്കമ്പനികൾക്ക് ആവശ്യമാണെങ്കിൽ വിമാനത്തിൽ മാസ്ക് ധരിക്കാൻ യാത്രക്കാരോട് അഭ്യർഥിക്കാം. എല്ലാ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ക്ഷേമത്തിനാണ് മുൻ‌ഗണന. സുരക്ഷിതവും ആരോഗ്യകരവുമായ വിമാനത്താവള അന്തരീക്ഷം ഉറപ്പാക്കാൻ ദുബായ് എയർപോർട്ടുകൾ റെഗുലേറ്ററി അതോറിറ്റികളുമായും എയർലൈനുകളുമായും സേവന പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുന്നു.

അബുദാബിയിലെ കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെത്തുടർന്ന് തങ്ങളുടെ ഫ്ലൈറ്റുകളിലെ മാസ്കുകൾ ഓപ്ഷണലാണെന്ന് ഇത്തിഹാദ് എയർവേസ് ചൊവ്വാഴ്ച പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകുന്നതിന് മുന്നോടിയായി സ്കൂളുകൾ, ഓഫീസുകൾ, മാളുകൾ, പൊതുസ്ഥലങ്ങൾ എന്നിവ ചൊവ്വാഴ്ച മാസ്ക് ധരിക്കാൻ അഭ്യർഥിച്ചുള്ള പോസ്റ്ററുകളും മറ്റും നീക്കം ചെയ്തു.

മാ​സ്ക്​ ഒ​ഴി​വാ​ക്കു​ന്ന വി​ഷ​യ​ത്തി​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന യു.​എ.​ഇ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ന്​ പി​ന്നാ​ലെ മാ​സ്ക്​ ഒ​ഴി​വാ​ക്കി എ​മി​റേ​റ്റ്​​സും ​ൈഫ്ല ​ദു​ബൈ​യും. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​ക​ൾ മാ​സ്ക്​ നി​ബ​ന്ധ​ന തു​ട​രു​ക​യാ​ണ്. ദു​ബൈ വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്​ മാ​സ്ക്​ വേ​ണ്ടെ​ന്നാ​ണ്​ എ​മി​റേ​റ്റ്​​സും ​ൈഫ്ല ​ദു​ബൈ​യും അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, യാ​ത്ര​ക്കാ​ർ എ​ത്തു​ന്ന രാ​ജ്യ​ത്ത്​ മാ​സ്ക്​ നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ൽ ധ​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും ഇ​വ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ എ​പ്പോ​ഴും മാ​സ്ക്​ ധ​രി​ക്കാം. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ മാ​സ്ക്​ നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കാ​ത്ത​തി​നാ​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ മാ​സ്ക്​ ധ​രി​ക്ക​ണ​മെ​ന്നാ​ണ്​ എ​യ​ർ ഇ​ന്ത്യ വ​ക്​​താ​ക്ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.