1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2022

സ്വന്തം ലേഖകൻ: രാജ്യാന്തര വിമാനത്താവളങ്ങളിൽ പാർക്കിങ് ഫീ അടയ്ക്കാൻ മാസ്റ്റർ കാർഡ്, വീസ കാർഡ്, ആപ്പിൾ പേ പേയ്മെന്റ് സംവിധാനം ഉപയോഗിക്കാം. ‘സ്കാൻ, പേ, ലീവ്’ എന്ന പേരിൽ പുതിയ സംവിധാനം നിലവിൽ വന്നു.

വിമാനത്താവള പാർക്കിങ്ങിലേക്ക് പ്രവേശിക്കുമ്പോൾ ലഭിക്കുന്ന ടിക്കറ്റിലെ ക്യൂആർ കോർഡ് ഫോണിൽ സ്കാൻ ചെയ്യാം. നിരക്ക് അടക്കാനുള്ള സൗകര്യം സ്മാർട് ഫോണുകളിൽ തെളിയും. കാർഡ് വഴി ആപ്പിൾ പേ വഴിയോ അടയ്ക്കാനുള്ള സംവിധാനം തിരഞ്ഞെടുക്കാം.

മവാഖിഫു’മായി സഹകരിച്ചാണ് പുതിയ സംവിധാനം പ്രവൃത്തിക്കുന്നത്. പാർക്കിങ് ഫീസ് നൽകാൻ മെഷീനുകൾക്ക് മുൻപിൽ ഇനി കാത്തു നിൽക്കേണ്ടി വരില്ല. വാഹനത്തിനുള്ളിൽ ഇരുന്നു തന്നെ പണമടയ്ക്കാം.

നിരക്ക് നൽകിയ ശേഷം 10 മിനിറ്റ് ബോണസ് സമയം ലഭിക്കുമെന്നതിനാൽ ഈ സമയം കൊണ്ടു വാഹനങ്ങൾക്ക് പാർക്കിങ് സോണിനു പുറത്തു കടക്കാം. പാർക്കിങ് നിരക്ക് അടയ്ക്കാനുള്ള നിലവിലെ സംവിധാനം നിലനിർത്തിയാണ് പുതിയ സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.