1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2021

സ്വന്തം ലേഖകൻ: സാമ്പത്തിക കുറ്റകൃത്യ നിരോധന സംവിധാനത്തിൽ റജിസ്റ്റർ ചെയ്യാൻ യുഎഇയിലെ സ്ഥാപനങ്ങൾക്കു നൽകിയ സമയപരിധി ഈ മാസം 30ന് അവസാനിക്കും. നിയമലംഘകരെ കണ്ടെത്താൻ മേയ് ഒന്നു മുതൽ പരിശോധന ആരംഭിക്കും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം മുന്നറിയിപ്പു നൽകി. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്കു ധനസഹായം നൽകൽ എന്നിവയ്ക്കെതിരായ സംവിധാനത്തിൽ ഡെസിഗ്നേറ്റഡ് നോൺ ഫിനാൻഷ്യൽ ബിസിനസ് ആൻഡ് പ്രഫഷൻസ് വിഭാഗത്തിലുള്ള സ്ഥാപനങ്ങളാണ് റജിസ്റ്റർ ചെയ്യേണ്ടത്.

ബ്രോക്കർമാർ, റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, ഓഡിറ്റർമാർ, സ്വർണം, വജ്ര ഇടപാടുകാർ, കോർപറേറ്റ് സർവീസ് പ്രൈവഡർമാർ തുടങ്ങിയ സ്ഥാപനങ്ങളാണ് ഈ വിഭാഗത്തിൽ പെടുക. മാർച്ച് 30നകം റജിസ്റ്റർ ചെയ്യാനായിരുന്നു നിർദേശമെങ്കിലും പിന്നീട് ഏപ്രിൽ 30 വരെ സാവകാശം നൽകയായിരുന്നു. ഗൊഎഎംഎൽ സിസ്റ്റം, ഓട്ടമാറ്റിക് റിപ്പോർട്ടിങ് സിസ്റ്റം ഫോർ സാങ്ഷൻസ് ലിസ്റ്റ് എന്നിവയിലാണ് റജിസ്റ്റർ ചെയ്യേണ്ടത്.

സ്ഥാപനങ്ങളുടെ ധനവിനിമയം സുതാര്യമാക്കുന്നതോടൊപ്പം കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതും തടയുകയാണ് ലക്ഷ്യമെന്ന് ആന്റി മണി ലോണ്ടറിങ് വകുപ്പ് ഡയറക്ടർ സഫിയ അൽ സാഫി പറഞ്ഞു. സംശയാസ്പദ ഇടപാടുകൾ നിരീക്ഷിച്ച് കുറ്റക്കാർക്കെതിരെ നടപടി കൈക്കൊള്ളും. 50,000 മുതൽ 50 ലക്ഷം ദിർഹം വരെയാണ് പിഴ. വിവരങ്ങൾക്ക് 800 1222 നമ്പറിലോ സാമ്പത്തിക മന്ത്രാലയത്തിന്റെ വെബ്സൈറ്റിലോ ബന്ധപ്പെടാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.