1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2021

സ്വന്തം ലേഖകൻ: യു.എ.ഇയിലേക്ക് പോകുന്നതും യു.എ.ഇയില്‍ നിന്ന് വരുന്നതുമായ യാത്രക്കാര്‍ക്ക് ലഗേജില്‍ എന്തെല്ലാം ഉള്‍പ്പെടുത്താം എന്നത് സംബന്ധിച്ച് പുതിയ നിര്‍ദേശമിറക്കി ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി. രാജ്യ സുരക്ഷ ലക്ഷ്യമിട്ടാണ് പ്രധാനമായും പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

ലഗേജില്‍ അനുവദിച്ചിരിക്കുന്നവ:

മൂവി പ്രൊജക്ഷന്‍ ഉപകരണങ്ങള്‍, റേഡിയോ, സി.ഡി പ്ലെയര്‍, ഡിജിറ്റര്‍ ക്യാമറ, ടി.വി, കംപ്യൂട്ടര്‍, പ്രിന്റര്‍, മരുന്നുകള്‍, തുടങ്ങിയവ ലഗേജില്‍ ഉള്‍പ്പെടുത്താമെന്ന് എഫ്.സി.എയുടെ പുതിയ ലിസ്റ്റിലും പറയുന്നുണ്ട്. 3000 ദിര്‍ഹത്തിനുമുകളിലുള്ള ഗിഫ്റ്റുകള്‍ ഇനിമുതല്‍ അനുവദനീയമല്ല.

200 സിഗരറ്റില്‍ കൂടുതല്‍ ലഗേജില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. പുകയില ഉത്പന്നങ്ങളും മദ്യവും 18 വയസില്‍ താഴെയുള്ളവരുടെ ലഗേജില്‍ അനുവദിക്കില്ല. ആറായിരം ദിര്‍ഹത്തിന് മുകളില്‍ പണം കൈവശമുള്ളവര്‍ മൂന്‍കൂട്ടി അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

നിരോധിച്ചതും നിയന്ത്രണം കൊണ്ടുവന്നതുമായ ഉത്പന്നങ്ങള്‍

ചൂതാട്ടവുമായി ബന്ധപ്പെട്ട ഉപകരണങ്ങളോ മെഷിനുകളോ യാത്രയില്‍ അനുവദിക്കില്ല. നൈലോണ്‍ ഫിഷിങ്ങ് നെറ്റുകള്‍, മൃഗങ്ങള്‍, ആനക്കൊമ്പ്, കടും ചുവപ്പ് ലൈറ്റുകളുള്ള ലേസര്‍ പെന്‍, ആണവ വികിരണങ്ങളുള്ള ഉത്പന്നങ്ങള്‍, മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പബ്ലിക്കേഷന്‍സ്, ചിത്രങ്ങള്‍, ശില്‍പങ്ങള്‍, പാന്‍മസാല ഉത്പന്നങ്ങള്‍, വെറ്റില തുടങ്ങിയവ ലഗേജില്‍ അനുവദിക്കില്ല.

കോംപീറ്റന്റ് അതോറിറ്റിയുടെ അനുമതിയോടെ നിയന്ത്രണങ്ങളുള്ള ചില ഉത്പന്നങ്ങള്‍ യാത്രയില്‍ അനുവദിക്കുമെന്നും എഫ്.സി.എ പറഞ്ഞു. മൃഗങ്ങള്‍, ചെടി, വളം, കീടനാശിനികള്‍, ആയുധങ്ങള്‍, പടക്കങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ചില മരുന്നുകള്‍, തുടങ്ങിയവയ്ക്ക് പ്രത്യേക അനുമതിയോടെ ഇളവുകള്‍ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.