
സ്വന്തം ലേഖകൻ: യുഎഇ ബാങ്കുകളിൽ ഇടപാടുകാർ നൽകിയ രേഖകൾ പുതുക്കണമെങ്കിൽ തിങ്കളാഴ്ച മുതൽ സ്മാർട് ആപ്പിലൂടെ മാത്രമേ സാധിക്കു. ബാങ്കുകളുമായുള്ള ഇടപാടുകൾ തുടരണമെങ്കിൽ വ്യക്തിഗത രേഖകൾ കാലാവധിയുള്ളതായിരിക്കണം. യുഎഇ തിരിച്ചറിയൽ കാർഡ്, കാലാവധിയുള്ള വീസയുള്ള പാസ്പോർട്ടിന്റെ പകർപ്പ്, ടെലിഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പുതുക്കണം.
ബാങ്കുകളുടെ ആപ് വഴിമാത്രമായിരിക്കും ഇടപാടുകാരുടെ പുതിയ രേഖകളും വ്യക്തിവിവരങ്ങളും സ്വീകരിക്കുക. ഏറ്റവും സുരക്ഷിതവും വേഗത്തിലും നടപടികൾ പൂർത്തിയാക്കാനാണ് സ്മാർട് ആപ് വഴി രേഖകൾ പുതുക്കുന്നത്. ആധുനിക ഇടപാടുകൾ പരിചയമില്ലാത്ത മുതിർന്ന പൗരന്മാർക്ക് ഇളവുണ്ട്. ഇവരുടെ രേഖകൾ ബാങ്കുകൾ നേരിട്ടു സ്വീകരിക്കും.
നിലവിൽ ഭൂരിഭാഗം ഇടപാടുകാരും ഇത്തരം കാര്യങ്ങൾ ആപ് വഴിയാണ് ചെയ്യുന്നത്. പത്തു വർഷമായി സാങ്കേതിക സുരക്ഷയ്ക്കായി വൻ തുകയാണ് ബാങ്കുകൾ ചെലവിടുന്നത്. ഘട്ടം ഘട്ടമായി ബാങ്കുകൾ കടലാസ് രഹിതമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല