
സ്വന്തം ലേഖകൻ: യുഎഇയില്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് വാട്‌സ്ആപ്പ് വഴി. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സംവിധാനത്തിലൂടെ രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വാട്‌സ്ആപ്പിലൂടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ജനനസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
കൂടാതെ, അന്തര്‍ദേശീയമായ മികച്ച രീതികളും അടിസ്ഥാനമാക്കിയുള്ള സുഗമവും ലളിതവുമായ രീതി ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നത് എളുപ്പമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വാട്‌സ്ആപ്പിലൂടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ ആരോഗ്യമന്ത്രാലയത്തിന്റെ വാട്‌സ്ആപ്പ് നമ്പറില്‍ ചാറ്റ്‌ചെയ്താല്‍ മതി. ഒരു വെര്‍ച്വല്‍ അസിസ്റ്റന്റ് അപേക്ഷകന്റെ വിവരങ്ങളും രേഖകളും ആവശ്യപ്പെടും. ഇതനുസരിച്ച് രേഖകളും വിവരങ്ങളും പരിശോധിച്ച് വാട്‌സ്ആപ്പ് വഴി സര്‍ട്ടിഫിക്കറ്റും നല്‍കും. ആരോഗ്യമന്ത്രാലയത്തിന്റെ നടപടിക്രമങ്ങള്‍ കൂടുതല്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല