1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2019

സ്വന്തം ലേഖകൻ: സ്ത്രീപുരുഷ ഭേദമെന്യേ യു.എ.ഇയിൽ ദയാധനം ഏകീകരിച്ച് ഫെഡറൽ നിയമം ഭേദഗതി ചെയ്തു. അപകടത്തിലും മറ്റുമായി ഇനി വനിതകൾ മരിച്ചാലും കുടുംബത്തിന് ഇനി 2 ലക്ഷം ദിർഹം ദയാധനം അനുവദിക്കും. പുരുഷൻമാർ മരിച്ചാൽ കുടുംബത്തിനു നൽകിയിരുന്നതിന്‍റെ പകുതി തുകയാണ് ഇതുവരെ വനിതകളുടെ കുടുംബത്തിനു ദയാധനമായി കൈമാറിയിരുന്നത്.

റോഡപകടം, കൊലപാതകം ഉൾപ്പെടെ അസ്വാഭാവിക മരണം സംഭവിച്ചാൽ കുറ്റക്കാരായവരാണ് മരിച്ചയാളുടെ കുടുംബത്തിന് ദയാധനം നൽകേണ്ടത്. പുരുഷന്മാർക്ക് 2 ലക്ഷം ദിർഹമും വനിതകൾക്ക് 1 ലക്ഷം ദിർഹവുമാണ് ദയാധനം നൽകിവന്നത്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദേശത്തെ തുടർന്നാണ് തുക ഏകീകരിച്ചത്. ഇതിനു പുറമേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മരിച്ചയാളുടെ കുടുംബം കേസ് തുടർന്നാൽ വിധിയനുസരിച്ചുള്ള അധിക തുകയും കൈമാറണം.

സമുഹത്തിൽ സ്ത്രീകൾക്കും തുല്യ അവകാശം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് നിയമപരിഷ്കരണം. ഫെഡറൽ നിയമം ആയതിനാൽ എല്ലാ എമിറേറ്റുകളിലും ഭേദഗതി പ്രാബല്യത്തിൽ വരും. അതേ സമയം അപകടത്തിൽ മരിച്ചയാൾക്കു പങ്കുണ്ടെന്ന് തെളിയിക്കാനായാൽ അതിന്‍റെ തോത് കണക്കാക്കി ദയാധനത്തിൽ കുറവു വരുത്താൻ വകുപ്പുണ്ടെന്ന് നിയമ വിദ്ഗ്ധർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.