
സ്വന്തം ലേഖകൻ: കാൽപന്തു മൈതാനത്ത് ഇതിഹാസം രചിച്ച ഡീഗോ മറഡോണക്ക് യു.എ.ഇയിലെ ഫുട്ബാൾ പ്രേമികളും സംഘാടകരും വികാരനിർഭര യാത്രാമൊഴി നൽകി. ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർക്ക് ദുഃഖകരമായ ദിവസമാണെന്നും എന്നാൽ അദ്ദേഹത്തിെൻറ പാരമ്പര്യം നിലനിൽക്കുമെന്നും യു.എ.ഇ പ്രോ ലീഗ് ചെയർമാനും യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറുമായ അബ്ദുല്ല നാസർ അൽ ജുനൈബി പറഞ്ഞു.
അർജൻറീനിയൻ ഇതിഹാസത്തെ ഫുട്ബാൾ ലോകത്തിന് മാറ്റിനിർത്താനാവില്ല. പതിറ്റാണ്ടുകളായി ലോകത്തിെൻറ ശ്രദ്ധ പിടിച്ചുപറ്റിയപ്പോൾ അദ്ദേഹം നേടിയ നേട്ടങ്ങൾ തലമുറകൾക്ക് ഓർത്തുവെക്കാനുള്ള ഇതിഹാസങ്ങളുടെ ഏടാണ്. ഞങ്ങളുടെ ഹൃദയവും മനസ്സും പിടിച്ചെടുത്ത ശേഷമാണ് മഹാനായ കളിക്കാരൻ വിടപറയുന്നത്. അറേബ്യൻ ഗൾഫ് ലീഗിൽ മാനേജറെന്ന നിലയിലും യു.എ.ഇയിലെ പരിശീലകനെന്ന നിലയിലും അദ്ദേഹത്തിെൻറ സേവനം ലഭിച്ചതിൽ നമുക്ക് അഭിമാനമുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ രാജ്യക്കാരോടുമൊപ്പം സമാധാനത്തിെൻറയും സഹിഷ്ണുതയുടെയും സ്നേഹത്തിെൻറയും നാടായ യു.എ.ഇയിലാണ് അദ്ദേഹം താമസിച്ചത്. ലോകത്തിലെ ഫുട്ബാൾ പ്രേമികൾക്കൊപ്പം യു.എ.ഇയും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു- അൽ ജുനൈബി കൂട്ടിച്ചേർത്തു.
ഫുട്ബാൾ തലമുറകളെ പ്രചോദിപ്പിച്ച കാൽപന്തുകളിയുടെ മിടിക്കുന്ന ഹൃദയമായിരുന്നു അദ്ദേഹമെന്ന് യു.എ.ഇ പ്രോ ലീഗ് സി.ഇ.ഒ വലീദ് അൽ ഹൊസനി അനുസ്മരിച്ചു. ലോകമെമ്പാടും ഏറ്റവും ജനപ്രീതിയുള്ള കളിയിലെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനായിരുന്നു ഡീഗോ. മറഡോണ ഇതിഹാസമായി തുടരുക തന്നെ ചെയ്യും. അദ്ദേഹം വേർപിരിഞ്ഞിരിക്കുന്നു. പക്ഷേ, അപൂർവമായി ആവർത്തിക്കുന്ന ഇതിഹാസ കളിക്കാരനെന്ന നിലയിൽ അദ്ദേഹം എന്നും നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രത്തിലെ മികച്ച ഒരാളായി അദ്ദേഹം ഞങ്ങളെ വിട്ടുപോയി, സ്വന്തം കഴിവും സമർപ്പണവും കൊണ്ട് ലോകത്തെ അമ്പരപ്പിച്ചു. അദ്ദേഹത്തിെൻറ ഫുട്ബാൾ ആരാധകരായ ഞങ്ങൾക്ക് മാറ്റാനാവാത്ത ഒരു ശൂന്യതയായി ഡീഗോ തുടരും. അദ്ദേഹത്തിെൻറ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്നായിരുന്നു യു.എ.ഇ പരിശീലകൻ ജോർജ് ലൂയിസ് പിേൻറാ ട്വിറ്ററിൽ കുറിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല