1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2020

സ്വന്തം ലേഖകൻ: ഇഎസ്ആർ (ഇക്കണോമിക് സബ്സ്റ്റെൻസ് റെഗുലേഷൻ) നയങ്ങളിലെ ഭേദഗതിക്കു പുറമേ, ചില നിർദേശങ്ങളിൽ വ്യക്തത വരുത്തുക കൂടി ചെയ്തതോടെ കച്ചവടക്കാർക്കും വ്യവസായസ്ഥാപനങ്ങൾക്കും ആശ്വാസം. പഴയ ചട്ടങ്ങളിൽ ചെറിയ കച്ചവടക്കാർ പോലും ഇഎസ്ആർ പരിധിയിൽ വരുമായിരുന്നു.

എന്നാൽ പുതുക്കിയ നയമനുസരിച്ച് യുഎഇ താമസ വീസയുള്ളവർ ഒറ്റയ്ക്കു ലൈസൻസ് നേടി നടത്തുന്ന സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, ഫൗണ്ടേഷനുകൾ തുടങ്ങിയവയെ ഒഴിവാക്കി. 2019 ജനുവരി ഒന്നു മുതൽ ഇത് ബാധകമാണെന്നും പുതിയ ഭേദഗതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമൂലം ഇവയ്ക്കും കമ്പനി ശാഖകൾക്കും പ്രത്യേകമായി ഇഎസ്ആർ നോട്ടിഫിക്കേഷൻ ഫയൽ ചെയ്യേണ്ടതില്ല.

യുഎഇയ്ക്കു പുറത്തു താമസിക്കുന്ന നികുതി ബാധകമായ രാജ്യത്തെ പൗരൻ, ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ, യുഎഇ റസിഡന്റ് വീസയുള്ളവർ നടത്തുന്നതും ബഹുരാഷ്ട്ര കമ്പനികളുടെ ഭാഗമാകാത്ത സ്ഥാപനങ്ങളും, നികുതി ബാധകമായ വിദേശരാജ്യം ആസ്ഥാനമായ സ്ഥാപനങ്ങളുടെ യുഎഇ ശാഖകൾ തുടങ്ങിയവയെ ഇഎസ്ആറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം ഒഴിവാക്കപ്പെട്ട എല്ലാവരും ഇതു തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ‌‌

യുഎഇ സർക്കാരിന് നേരിട്ടോ അല്ലാതെയോ ഉടമസ്ഥാവകാശമുള്ള സ്ഥാപനങ്ങൾ ഇഎസ്ആർ പരിധിയിൽ വരും. ഡിസ്ട്രിബ്യൂഷൻ ആൻഡ് സർവീസ് സെന്റർ വിഭാഗത്തിൽ യുഎഇയിൽ എത്തിച്ച് സംഭരിച്ച് വിതരണം നടത്തുന്ന സ്്ഥാപനങ്ങളുടെ നിർവചനവും മാറ്റി.

യുഎഇയിൽ എത്തിച്ച് സംഭരിക്കാതെ മറ്റ് രാജ്യങ്ങളിലേക്ക് നേരിട്ട് ബിസിനസ് നടത്തി ലാഭമുണ്ടാക്കുന്ന കമ്പനികളും ഇനി ഇഎസ്ആർ പരിധിയിൽ വരും. രാജ്യത്തിന് പുറത്തും അകത്തും സഹോദര സ്ഥാപനങ്ങൾക്ക് നടത്തിക്കൊടുക്കുന്ന എല്ലാ സേവനങ്ങളും ഇതിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. യുഎഇയിലുള്ള കമ്പനിയുടെ ശാഖ നികുതിബാധകമായ രാജ്യത്താണ് പ്രവർത്തിക്കുന്നതെങ്കിൽ അത് ഇഎസ്ആർ പരിധിയിൽ വരില്ല.

കോർ ഇൻകം ജനറേറ്റിങ് ആക്ടിവിറ്റീസ് വിഭാഗത്തിലും കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻപ് ഇഎസ്ആർ ടെസ്റ്റ് പാസാകാൻ എല്ലാ കോർ ഇൻകം ജനററേറ്റിങ് ആക്ടിവിറ്റിയും മാനദണ്ഡങ്ങളും പാലിക്കണമായിരുന്നു. ഇപ്പോൾ ഇതിൽ ഏതെങ്കിലും ഒന്നു പാലിച്ചാലും ടെസ്റ്റ് പാസായതായി കണക്കാക്കും. ഇതോടെ നടപടികളിൽ നിന്ന് ഒഴിവാകും. ഇതും കമ്പനികൾക്ക് ആശ്വാസകരമായ നടപടിയാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് ജിബി ജോസഫ് ചൂണ്ടിക്കാട്ടി

ബോർഡംഗങ്ങളെല്ലാം യുഎഇ റസിഡന്റ് വീസയുള്ളവരാകണമെന്ന നയവും മാറ്റി. എന്നാൽ കാതലായ തീരുമാനങ്ങൾ എടുക്കുന്ന അവസരത്തിൽ ബോർഡംഗം യുഎഇയിൽ വേണമെന്ന് നിർദേശിക്കുന്നു.

കോർ ഇൻകം ജനറേറ്റിങ് ആക്ടിവിറ്റി അല്ലാത്ത ബാക് ഓഫിസ് പ്രവർത്തനങ്ങൾ, നിയമസേവനങ്ങൾ, പ്രഫഷനൽ ഉപദേശങ്ങൾ ഇവയെല്ലാം യുഎഇയ്ക്കു വെളിയിൽ ഔട്ട് സോഴ്സ് ചെയ്യാൻ പുതിയ നയത്തിൽ അനുവാദമുണ്ട്. മുൻപ് ഇതിന് അനുവാദമില്ലായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.