1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2021

സ്വന്തം ലേഖകൻ: യുഎഇയിൽ മൂന്ന്​ മുതൽ 17 വരെ വയസുള്ള കുട്ടികൾക്ക്​ സിനോഫാം വാക്​സിൻ നൽകാൻ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നൽകി. രണ്ട്​ മാസമായി നടന്ന പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ്​ അനുമതി നൽകിയിരിക്കുന്നത്​.

ജൂണിലാണ്​ കുട്ടികൾക്ക്​ നൽകുന്നതിനെ കുറിച്ച്​ പഠനം തുടങ്ങിയത്​. 900ഒാളം കുട്ടികൾ ഇതിൽ പങ്കാളികളായി. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരുന്നു കുട്ടികളിൽ പഠനം നടത്തിയത്​. വാക്​സിൻ നൽകിയ ശേഷം കുട്ടികളെ നിരീക്ഷിച്ച്​ വരുകയായിരുന്നു.

ഇത്​ വിജയകരമാണെന്ന്​ കണ്ടെത്തിയതോടെയാണ്​ വാക്​സി​െൻറ അടിയന്തര ഉപയോഗത്തിന്​ മന്ത്രാലയം അനുമതി നൽകിയത്​. കുട്ടികൾക്ക്​ വാക്​സിൻ നൽകുന്നതിനെകുറിച്ച്​ പഠനം നടത്തിയ മിഡിൽ ഇൗസ്​റ്റ്​^ ​േനാർത്ത്​ ആഫ്രിക്ക മേഖലയിലെ ആദ്യ രാജ്യമാണ്​ യുഎഇ. യു.എസ്​, യുകെ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളും സമാന പഠനം നടത്തുന്നുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.