1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2021

സ്വന്തം ലേഖകൻ: കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ ഒരു ലക്ഷം വിദഗ്ധരെ സജ്ജമാക്കി 5 വർഷത്തിനകം 1,000 ഡിജിറ്റൽ കമ്പനികൾക്കു തുടക്കം കുറിക്കാനുള്ള വൻപദ്ധതിയുമായി യുഎഇ. സ്റ്റാർട്ടപ്പ് രംഗത്തെ നിക്ഷേപം 150 കോടി ദിർഹത്തിൽ നിന്നു 400 കോടി ദിർഹമായി വർധിപ്പിക്കും. ഡിജിറ്റൽ മേഖലയുടെ വിപ്ലവകരമായ മുന്നേറ്റം ലക്ഷ്യമിട്ടു നാഷനൽ പ്രോഗ്രാം ഫോർ കോഡേഴ്സ്’ കർമപരിപാടികൾക്കു തുടക്കം കുറിച്ചതായും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

ഡിജിറ്റൽ രംഗത്തെ വമ്പൻ സ്ഥാപനങ്ങളായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, സിസ്കോ, ലിങ്ക്ഡിൻ, ഫെയ്സ് ബുക് തുടങ്ങിയവയുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതിയിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർക്കും ഒരുങ്ങുന്നത് വൻ അവസരങ്ങൾ. കോഡിങ് മേഖലയിൽ വൈദഗ്ധ്യം നേടിയ യുവനിരയുടെ നേതൃത്വത്തിൽ സാമൂഹികം, ജീവകാരുണ്യം എന്നിവയടക്കം 10 മേഖലകളിൽ സംരംഭങ്ങൾക്കു തുടക്കം കുറിക്കാനും ലക്ഷ്യമിടുന്നു.

ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷം കോഡർമാർക്ക്​ യു.എ.ഇ 10 വർഷ ഗോൾഡൻ വിസ നൽകും. അഞ്ചു വർഷത്തിനകം ലക്ഷം സോഫ്​റ്റ്​വെയർ ഡെവലപ്പർമാരെ പരിശീലിപ്പിക്കു​കയും ആകർഷിക്കുകയും ആയിരം വമ്പൻ ഡിജിറ്റൽ കമ്പനികൾ വികസിപ്പിക്കുകയും ചെയ്യലാണ്​ പദ്ധതിയുടെ ലക്ഷ്യം.

കൂടുതൽ അവസരങ്ങളൊരുക്കി ഇന്ത്യൻ സംരംഭകരെ വരവേൽക്കാൻ ഇന്ത്യയിൽ ‘ടെക് ടൂർ’ നടത്താൻ ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും ദുബായ് ടെക്നോളജി ഒൻട്രപ്രനർ ക്യാംപസിന്റെയും (ഡിടെക്) സംയുക്ത സംരംഭമായ ‘ദുബായ് സ്റ്റാർട്ടപ്പ് ഹബ്’ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.