1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2020

സ്വന്തം ലേഖകൻ: യുഎഇയിൽ പ്രവാസി സംരംഭകർക്ക് പൂർണമായും ഉടമസ്ഥാവകാശമുള്ള കമ്പനി തുടങ്ങാം. യുഎഇ പൗരന്മാർ സ്പോൺസർമാരായാൽ മാത്രമേ വിദേശികൾക്ക് കമ്പനി തുടങ്ങാനാവൂ എന്ന നയമാണ് മാറ്റിയത്. ഡിസംബർ ഒന്നു മുതൽ ഇതു പ്രാബല്യത്തിലാവും. യുഎഇ കമ്പനി നിയമത്തിൽ ഭേദഗതികൾ വരുത്തി പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു. വിദേശ പൗരന്മാർ തുടങ്ങുന്ന കമ്പനിയിൽ കുറഞ്ഞ ശതമാനമെങ്കിലും ഉടമസ്ഥാവകാശം യുഎഇ പൗരന്മാർക്ക് വേണമെന്ന നയം ഇതോടെ പൂർണമായും മാറ്റി.

അതേസമയം തന്ത്ര പ്രധാനമായ മേഖലകളിലെ കമ്പനികളിൽ ഈ നയം നടപ്പാക്കുന്നത് സംബന്ധിച്ചു പഠിക്കുന്നതിന് കമ്മിറ്റിയെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ ഏജൻസികളുടെ പ്രതിനിധികൾ അടങ്ങിയ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാവും ഇക്കാര്യം പരിഗണിക്കുക. മുൻപുള്ള കമ്പനി നിയമപ്രകാരം യുഎഇയിൽ ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾ (എൽഎൽസി) തുടങ്ങുമ്പോൾ വിദേശികളുടെ ഉടമസ്ഥാവകാശം 49% ആയി നിജപ്പെടുത്തിയിരുന്നു.

യുഎഇ പൗരനോ, പൂർണമായും യുഎഇ പൗരന്റെ ഉടമസ്ഥാവകാശത്തിലുള്ള കമ്പനിക്കോ ആവും ബാക്കി 51% ഉടമസ്ഥാവകാശം. ഈ വ്യക്തിയുടേയോ കമ്പനിയുടേയോ സ്പോൺസർഷിപ്പിലേ വിദേശിക്ക് കമ്പനി തുടങ്ങാൻ കഴിയുമായിരുന്നുള്ളൂ. നിയമഭേദഗതിക്കായി ബാധ്യതകളും ഉടമസ്ഥാവകാശവും സംബന്ധിച്ച് 51 നയങ്ങൾ പരിഷ്കരിക്കുകയും പുതിയവ കൂട്ടിച്ചേർക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.