
സ്വന്തം ലേഖകൻ: യു.എ.ഇയിൽ അംഗീകാരം നൽകിയ കോവിഡ് വാക്സിനെടുക്കാൻ ആശുപത്രികളിൽ തിരക്കേറി. വ്യാഴാഴ്ച തുടങ്ങിയ വാക്സിൻ വിതരണം അവധി ദിവസങ്ങളിലാണ് കൂടുതൽ സജീവമായത്. അതേസമയം, സ്വകാര്യ ആശുപത്രിയിലും ഇന്നലെ വിതരണം തുടങ്ങി. വി.പി.എസിെൻറ ആശുപത്രികളിലാണ് വിതരണം.
ജബൽ അലിക്ക് സമീപം വാക്സിൻ വിതരണം ചെയ്യുന്ന ദുബൈ പാർക്കിന് മുന്നിലും ഫീൽഡ് ആശുപത്രിക്ക് മുന്നിലും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. മണിക്കൂറുകൾ വരിനിന്ന ശേഷമാണ് വാക്സിനെടുക്കാൻ കഴിഞ്ഞത്. ദുബൈ പൊലീസാണ് ഇവരെ നിയന്ത്രിച്ച് സൗകര്യമൊരുക്കിയത്. ഒരേസമയം 40 വാഹനങ്ങളാണ് ഉള്ളിലേക്ക് അനുവദിച്ചത്. മൂന്ന് മണിക്കൂർ കാത്തുനിന്ന ശേഷമാണ് പലർക്കും വാക്സിൻ ലഭിച്ചത്.
ഫീൽഡ് ഹോസ്പിറ്റലിൽ രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെയായിരുന്നു വാക്സിൻ വിതരണം. എന്നാൽ, തുറക്കും മുമ്പുതന്നെ ആളുകൾ എത്തിയിരുന്നു. നിരവധി മലയാളികളും വാക്സിനെടുക്കാൻ എത്തുന്നുണ്ട്. ഇവർ 21 ദിവസത്തിനുശേഷം രണ്ടാം ഡോസ് എടുക്കണം. 20 ലക്ഷം ഡോസ് വാക്സിൻ വിതരണത്തിനെത്തിയിട്ടുണ്ട്.
ചൈനയുടെ സിനോഫോം വാക്സിനാണ് എത്തിയത്. വാക്സിൻ സൗജന്യമായാണ് നൽകുന്നത്. 86 ശതമാനം ഫലപ്രദമാണെന്നാണ് യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ. സേഹയുടെ 80050 എന്ന നമ്പറിൽ വിളിച്ച് വാക്സിന് അപ്പോയിൻമെൻറ് എടുക്കാം. സിനോഫാമിന് പുറമെ, റഷ്യൻ നിർമിത സ്ഫുട്നിക് വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണവും അബൂദബിയിൽ തുടങ്ങിയിട്ടുണ്ട്. 18 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിൻ നൽകില്ല.
സ്വകാര്യ മേഖലയിൽ ആദ്യമായി വാക്സിൻ കുത്തിവെപ്പ് തുടങ്ങിയത് വി.പി.എസ് ഹെൽത്ത്കെയറാണ്. ഗ്രൂപ്പിന് കീഴിലെ അബൂദബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ 18 ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലും ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വാക്സിൻ വിതരണം ആരംഭിച്ചു.
വരും ദിവസങ്ങളിൽ വാക്സിൻ നൽകാൻ ബുക്കിങ് തുടരുകയാണ്. വാക്സിൻ സൗജന്യമാണ്. മുൻ ദിവസങ്ങളിൽ ബുക്കിങ് നടത്തിയവർക്കാണ് ആദ്യദിനം വാക്സിൻ നൽകാനായതെന്നും 5000 പേർക്ക് ദിനംപ്രതി വാക്സിൻ നൽകാനുള്ള സംവിധാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നതെന്നും വി.പി.എസ് കൊവിഡ് വാക്സിനേഷൻ ടാസ്ക് ഫോഴ്സ് ലീഡ് ഡോ. പങ്കജ് ചൗള അറിയിച്ചു.
അബൂദബി, അൽ ഐൻ നിവാസികൾക്ക് വാക്സിനേഷനായി രജിസ്റ്റർ ചെയ്യാം. ബുക്ക് ചെയ്യുന്നതിന് വി.പി.എസ് ഹെൽത്ത്കെയർ ഹെൽപ്ലൈൻ നമ്പറിൽ വിളിക്കാം (8005546). വാട്സ് ആപ് വഴി 0565380055 എന്ന നമ്പറിലും ബുക്ക് ചെയ്യാം. വെബ്സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് www.vpshealth.com, www.covidvaccineuae.com വെബ്സൈറ്റുകളിൽ ലോഗിൻ ചെയ്യണം. വാക്സിനെടുക്കുന്ന വ്യക്തി അടുത്ത 30 മിനിറ്റ് നിരീക്ഷണത്തിൽ തുടരും.
വാക്സിൻ ലഭിക്കുന്ന സ്വകാര്യ ആശുപത്രികളുടെ പട്ടിക താഴെ:
ബുർജീൽ ഹോസ്പിറ്റൽ, അൽ നജ്ദ സ്ട്രീറ്റ്, അബൂദബി
ബുർജീൽ മെഡിക്കൽ സിറ്റി, 28 സ്ട്രീറ്റ്, മുഹമ്മദ് ബിൻ സായിദ് സിറ്റി
മെഡിയോർ 24×7 ഹോസ്പിറ്റൽ, അൽ ഫലാഹ് സ്ട്രീറ്റ് സോൺ 1, അബൂദബി
എൽ.എൽ.എച്ച് ഹോസ്പിറ്റൽ, മുറൂർ റോഡ് സോൺ 1 ഇ 3-02, അബൂദബി
ബുർജീൽ മെഡിക്കൽ സെൻറർ, മകാനി മാൾ, അൽ ഷംഖ
ബുർജീൽ മെഡിക്കൽ സെൻറർ, ഡീർഫീൽഡ്സ് മാൾ, ഷഹാമ
ബുർജീൽ മെഡിക്കൽ സെൻറർ, പ്രിസിങ്ക്റ്റ് ബി -01, അൽസീന
ബുർജീൽ മെഡിക്കൽ സെൻറർ, യാസ് മാൾ
ബുർജീൽ മെഡിക്കൽ സെൻറർ എം.എച്ച്.പി.സി
ബുർജീൽ ഡേ സർജറി സെൻറർ, അൽ റീം ഐലൻഡ്
ബുർജീൽ ഒയാസിസ് മെഡിക്കൽ സെൻറർ, ബേദ സായിദ്
തജ്മീൽ കിഡ്സ് പാർക്ക്, ഷഹാമ 12
ലൈഫ് കെയർ ഹോസ്പിറ്റൽ, എം -24, മുസഫ, വില്ലേജ് മാളിന് സമീപം
എൽ.എൽ.എച്ച് ഹോസ്പിറ്റൽ, എം 7, അൽ മുസഫ
ഒക്യുമെഡ് ക്ലിനിക്, മുസഫ ഇൻഡസ്ട്രിയൽ, മുസഫ
മെഡിയോർ ഇൻറർനാഷനൽ ഹോസ്പിറ്റൽ, ആശാരിജ് ബിദ ബിൻ അമർ, അൽ ഐൻ
ബുർജീൽ റോയൽ ഹോസ്പിറ്റൽ, ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ്, അൽ ഐൻ
ബുർജീൽ മെഡിക്കൽ സെൻറർ, ബരാരി മാൾ, അൽ ഐൻ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല