1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2020

സ്വന്തം ലേഖകൻ: കൊവിഡ് ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് യുഎഇ. ശക്തമായ ആരോഗ്യ സുരക്ഷാ നടപടികളിലൂടെ കൊവിഡിനെ നിയന്ത്രണവിധേയമാക്കി സാധാരണ ജീവിതത്തിലേക്കു കടക്കുന്നതിനിടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ രോഗികളുടെ എണ്ണത്തിൽ ദിവസേന ശരാശരി 136 പേരുടെ വർധനയുണ്ട്.

ഇതു രോഗവ്യാപനം കൂടിവരുന്നതിന്റെ സൂചനയാണ്. അതുകൊണ്ടുതന്നെ കൊവിഡ് നിയന്ത്രണത്തിലെ ഇളവ് ജാഗ്രത കൈവിടാനുള്ള അനുമതിയായി കാണരുതെന്ന് യുഎഇ ആരോഗ്യ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസ് ഓർമിപ്പിച്ചു. കൂട്ടം കൂടുന്നതും അനാവശ്യമായി പുറത്തിറങ്ങുന്നതും ഒഴിവാക്കുക, അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക എന്നിവ തുടർന്നും പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. വൈറസിനെ തുരത്താനുള്ള യുഎഇയുടെ ശ്രമങ്ങൾക്ക് ജന പിന്തുണ ഉണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു.

യുഎഇയിൽ ഇതിനോടകം 60 ലക്ഷം കൊവിഡ് പരിശോധന നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 72026 പേരുടെ പരിശോധനയിൽ 435 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 65341 ആയി ഉയർന്നു. ഇതിൽ 58022 പേരും രോഗം മാറി ആശുപത്രി വിട്ടവരാണ്.

ഇതേസമയം മൂന്നാംഘട്ട കൊവി‍ഡ് വാക്സീൻ പരീക്ഷണത്തിൽ ലക്ഷ്യമിട്ട 15,000 പേരും കുത്തിവയ്പ്പെടുത്തു. പരീക്ഷണത്തിൽ ഭാഗമാകാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേർ ഇപ്പോഴും മുന്നോട്ടുവരുന്നുണ്ടെന്നും സൂചിപ്പിച്ചു. കൊവി‍ഡിനെതിരെയുള്ള ശാശ്വത പരിഹാരത്തിനായുള്ള ഗവേഷണങ്ങൾക്ക് യുഎഇയുടെ പിന്തുണ തുടരുമെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.