1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2021

സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും സജീവമാകുന്നതായി കണക്കുകൾ. ഉപയോഗയോഗ്യമായ വില്ലകൾക്കും പുനർവിൽപ്പന നടത്തുന്നവയ്ക്കും ആവശ്യക്കാരേറിയെന്ന് മേഖലയുമായി ബന്ധപ്പെട്ട രേഖകളും വ്യക്തമാക്കുന്നു. പുനർവിൽപനയിൽ 70% വർധനയാണുള്ളത്. പദ്ധതി പ്രഖ്യാപിച്ചുള്ള (ഓഫ് പ്ലാൻ) സ്ഥല വിൽപനയിൽ 29% ഇടിവുണ്ടായി.

2015 ജൂണിന് ശേഷം ഒരു മാസത്തിനുള്ളിൽ ഇത്രയും വിൽപന നടന്നത് മാർച്ചിലാണ്. ഫെബ്രുവരിയെ അപേക്ഷിച്ച് വിൽപനയിൽ കഴിഞ്ഞ മാസം 22% വർധനയുണ്ടായി. തുകയിലും 47% വർധനയുണ്ട്. കഴിഞ്ഞമാസം 22000 കോടിയിലേറെ രൂപയുടെ 4643 വിൽപനയാണു നടന്നത്. ഉപയോഗിക്കാൻ വാങ്ങുന്നവരും കച്ചവടത്തിനായി വാങ്ങുന്നവരും ഉൾപ്പെടെയാണ് ഇത്.

ഈ വർഷത്തിന്റെ ആദ്യ പാദം ഇതുവരെ 51000 കോടിയിലേറെ രൂപയുടെ 11747 കൈമാറ്റങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ നടന്നതായി റിസർച് ആൻഡ് ഡേറ്റ കണക്കുകളും സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം അവസാന പാദത്തേക്കാൾ 6% കൂടുതൽ വിൽപന നടന്നു. എന്നാൽ പദ്ധതികൾ മുൻകൂർ പ്രഖ്യാപിച്ചു നടത്തുന്ന പ്ലോട്ട് വിൽപനയ്ക്കു ആവശ്യക്കാർ കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതേ കാലയളവിൽ ഈ വർഷം മൊത്തം വിൽപനയിൽ 15% വർധനയുണ്ട്.

കഴിഞ്ഞ രണ്ടു വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യം വിൽപനയിൽ റെക്കോർഡ് വർധനയുണ്ട്. കോവിഡിനെതിരെ ദുബായ് സ്വീകരിച്ച ശക്തമായ നടപടികൾ, ഉത്തേജക പാക്കേജുകൾ, ദീർഘകാല വീസ പദ്ധതികൾ തുടങ്ങിയവയെല്ലാമാണ് വിൽപന വർധനയ്ക്കു കാരണമെന്നാണ് വിലയിരുത്തൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.