1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച റസിഡൻസ് വീസക്കാർക്കും യുഎഇയിൽ പ്രവേശിക്കാൻ അനുമതി. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്കാണ് അനുമതി. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി വിമാനകമ്പനികൾ അറിയിച്ചു.

നിലവിൽ ദുബായ് വീസക്കാർക്ക് മാത്രമാണ് അനുമതി നൽകുന്നത്. യാത്രക്കാർ ജിഡിആർഎഫ്എ അനുമതി നേടണം. 48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്നു ലഭിച്ച പരിശോധനാ ഫലവും നിർബന്ധമാണ്.

ദുബായിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് കഴിഞ്ഞആഴ്ച മുതൽ യുഎഇയിലേക്ക് പ്രവേശനാനുമതി നൽകിയിരുന്നു. അതേസമയം, സന്ദർശക വീസക്കാർക്ക് അനുമതി നൽകിയിട്ടില്ല. നിലവിൽ ദുബായ് വിസക്കാർക്ക്​ മാത്രമെ ദുബായിലെ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ കഴിയൂ.

അതേസമയം, വാക്​സിൻ എടുക്കാത്തവർക്കും ദുബായിലേക്ക്​ മടങ്ങാമെന്ന്​ ഇന്ത്യൻ വിമാനകമ്പനിയായ എയർ വിസ്​താര അറിയിച്ചു. ട്രാവൽ ഏജൻസികൾക്ക്​ അയച്ച സർക്കുലറിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. എന്നാൽ, കേരളത്തിൽ നിന്ന്​ എയർ വിസ്​താര സർവീസ്​ നടത്തുന്നില്ല. മുംബൈ, ഡൽഹി വിമാനത്താവളത്തിൽ നിന്നാണ്​ ഇതി​െൻറ സർവീസ്​. ദുബായ് വിസക്കാർക്ക്​ മാത്രമാണ്​ മടങ്ങാൻ കഴിയുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.