1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2021

സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് ജൂണിലും തുടരും. ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുറയുന്നതിനാല്‍ അനിശ്ചിത കാല വിലക്ക് ജൂണ്‍ മാസത്തില്‍ അവസാനിക്കുമെന്ന് വിലയിരുത്തല്‍ ഉണ്ടായിരുന്നു. എന്നാല്‍ ജൂണ്‍ പതിനാലു വരെ നേരിട്ടുള്ള പ്രവേശനം അനുവദിക്കില്ലെന്ന് എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് സ്ഥിരീകരിച്ചു.

പ്രവാസികളുടെ ഗള്‍ഫിലേക്കുള്ള മടക്കം അനിശ്ചിതമായി നീളുമെന്ന് സൂചന നല്‍കുന്നതാണ് എമിറേറ്റ്‌സ് എയര്‍ ലൈന്‍സിന്റെ ഉത്തരവ്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ജൂണ്‍ പതിനാലു വരെ പ്രവേശനം ഉണ്ടാകില്ല. അനിശ്ചിതകാല വിലക്ക് മേയ് അവസാനത്തോടെ തീരുമെന്ന കണക്കു കൂട്ടലില്‍ വിമാന കമ്പനികള്‍ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുറയുന്നതിനാല്‍ യുഎഇ നിയന്ത്രണങ്ങളില്‍ അയവ് വരുത്തുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അതിനിടയിലാണ് ജൂണ്‍ പതിനാല് വരെ ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് നേരിട്ട് വിമാന യാത്ര അനുവദിക്കില്ലെന്ന് എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് അറിയിച്ചത്. ജൂണ്‍ പതിനാലിന് ശേഷമുള്ള കാര്യങ്ങള്‍ ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികള്‍ നോക്കിയശേഷം തീരുമാനിക്കുക. കേരളത്തില്‍ നിന്ന് ബഹറൈന്‍ വഴി ഒട്ടനവധി പ്രവാസികള്‍ യുഎഇയില്‍ എത്തുയിരുന്നു. എന്നാല്‍ യുഎഇയിലേക്ക് പ്രവേശിക്കുക എന്ന ഉദ്ദേശത്തോടെ വിസിറ്റ് വിസയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് ബഹറിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

നേരിട്ടുള്ള പ്രവേശന വിലക്ക് മറികടക്കാന്‍ പല പ്രവാസികളും ഇപ്പോള്‍ അര്‍മേനിയ, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ എത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ രണ്ടാഴ്ച ക്വറന്റീന്‍ പൂര്‍ത്തിയാക്കി യുഎഇയില്‍ എത്താം. എന്നാല്‍ ആ രാജ്യക്കാര്‍ക്ക് കൂടി വിലക്ക് വരാനുള്ള സാധ്യതയുള്ളതിനാല്‍ അത്തരരത്തിലുള്ള യാത്ര ഗുണകരമല്ല എന്നാണ് യാത്ര മേഖലയിലെ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

മറുവശത്ത് ‘കാലിയടിച്ച്’ തരിച്ചുവരേണ്ടി വരുമെന്ന കാരണത്താൽ പല വിമാന സർവീസുകളും റദ്ദാക്കുകയും സമയം പുനഃക്രമീകരിക്കുകയും ചെയ്യുന്നതിനാൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പുറപ്പെടും മുൻപ് യാത്ര ഉറപ്പാക്കണമെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പലർക്കും തിരിച്ചുവരേണ്ടി വന്നിട്ടുണ്ട്. സന്ദർശക വീസയിൽ വന്ന് തിരിച്ചു പോകാനൊരുങ്ങിയ പലരും വിമാനത്താവളങ്ങളിൽ ചെന്ന് നിരാശയോടെ മടങ്ങി. ടിക്കറ്റെടുത്ത ട്രാവൽ ഏജൻസിയുമായോ വിമാന കമ്പനി ഓഫീസുമായോ ബന്ധപ്പെട്ട് സമയം ഒന്നുകൂടി ഉറപ്പാക്കിയ ശേഷമേ താമസ സ്ഥലത്ത് നിന്ന് ‌പുറപ്പെടാവൂ എന്നും അധികൃതർ നിർദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.