1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2021

സ്വന്തം ലേഖകൻ: ഇന്ത്യയ്ക്കു പുറമേ നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നു നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ബുധനാഴ്ച അർധരാത്രിമുതൽ വിലക്ക് പ്രാബല്യത്തിലാകുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ വഴി യുഎഇയിലേക്ക് വരാനിരുന്ന പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചടിയാണ് തീരുമാനം.

അതേസമയം നേ​പ്പാ​ളി​ൽ‌ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​തി​ച്ച് ക​യ​റ്റം. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ​മാ​സം പ്ര​തി​ദി​നം നൂ​റോ​ളം കേ​സു​ക​ളാ​യി​രു​ന്നു റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. ഇ​പ്പോ​ഴ​ത് 10,000 കേ​സു​ക​ൾ എ​ന്ന​തി​ലേ​ക്ക് എ​ത്തി. മൂ​ന്നു കോ​ടി​യോ​ളം ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​ത്ത് കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞാ​ഴ്ച പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 44 ശ​ത​മാ​ന​മാ​യി​രു​ന്നു.

പ്ര​തി​ദി​നം ഒ​രു​ല​ക്ഷം പേ​രി​ൽ 20 കോ​വി​ഡ് കേ​സു​ക​ൾ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. രാ​ജ്യ​ത്തു കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ നി​ര​ക്കും കു​റ​വാ​ണ്. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​ത്തോ​ടെ, 7.2% പേ​ർ​ക്കാ​ണ് ആ​ദ്യ വാ​ക്സി​ൻ ഡോ​സ് ല​ഭി​ച്ച​ത്. 77 ജി​ല്ല​ക​ളി​ൽ 22 എ​ണ്ണ​ത്തി​ലും ആ​ശു​പ​ത്രി കി​ട​ക്ക​ക​ളു​ടെ ക്ഷാ​മ​മു​ണ്ടെ​ന്നു നേ​പ്പാ​ളി​ലെ ഹെ​ൽ​ത്ത് എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റ​ർ അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് 1,595 തീ​വ്ര​പ​രി​ച​ര​ണ കി​ട​ക്ക​ക​ളും 480 വെ​ന്‍റി​ലേ​റ്റ​റു​ക​ളും മാ​ത്ര​മേ ഉ​ള്ളൂ. ലോ​ക​ബാ​ങ്കി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം ഒ​രു ല​ക്ഷം ആ​ളു​ക​ൾ​ക്ക് 0.7 ഡോ​ക്ട​ർ​മാ​രെ​യു​ള്ളൂ. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ദീ​ർ​ഘ​കാ​ല അ​വ​ധി​യി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ തി​രി​കെ വി​ളി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.