1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2021

സ്വന്തം ലേഖകൻ: താമസ വിസക്കാർക്ക് യാത്രാ വിലക്കില്‍ ഇളവുമായി യുഎഇ. ഇതോടെ രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത താമസ വിസക്കാര്‍ക്ക് രാജ്യത്ത് തിരിച്ചെത്താം. ഓഗസ്റ്റ് അഞ്ച് മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് മടങ്ങിയെത്താന്‍ അനുമതിയുള്ളത്.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിലക്കുണ്ടായിരുന്നു.

അതിനിടെ ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള യാത്രാ വിലക്ക് അനിശ്ചിതമായി നീളുന്നതോടെ മറ്റു രാജ്യങ്ങൾ വഴി യുഎഇയിലേക്കു വരുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ട്. ഖത്തർ ക്വാറന്റീൻ നടപടി ശക്തമാക്കിയതോടെ അർമേനിയ, ഉസ്ബെക്കിസ്ഥാൻ, മാലിദ്വീപ് എന്നീ രാജ്യങ്ങളാണ് മലയാളികൾ ഇടത്താവളമായി തിരഞ്ഞെടുക്കുന്നത്.

താരതമ്യേന ചെലവു കുറവും നടപടിക്രമങ്ങൾ എളുപ്പവുമുള്ള അർമേനിയ വഴിയാണ് കൂടുതൽ പേർ എത്തുന്നത്. തിരിച്ചെത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന് കരുതുന്നവരാണ് ഗ്രീൻ രാജ്യങ്ങളെ ഇടത്താവളമാക്കി യുഎഇയിൽ എത്തുന്നത്. ആവശ്യക്കാർ കൂടുതലായതോടെ വിവിധ ട്രാവൽ ഏജൻസികൾ ആകർഷക പാക്കേജുമായി രംഗത്തുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.