1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2021

സ്വന്തം ലേഖകൻ: യുഎഇ പ്രവേശനവിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികൾ വീസ കാലാവധി തീരുന്നതോർത്ത് വിഷമിക്കേണ്ടെന്നും അനുകൂലമായ മാനുഷിക പരിഗണന യുഎഇ അധികൃതരിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻ പുരി വ്യക്തമാക്കി.

യുഎഇയിലേക്ക് മടങ്ങാനാവാതെ ധാരാളം പ്രവാസികൾ വിഷമിക്കുന്നുണ്ടെന്ന് എംബസിക്കും കോൺസുലേറ്റിനും അറിയാം. ഇവരുടെ കാര്യം യുഎഇ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അനുഭാവ പൂർവമായ തീരുമാനം ഉണ്ടായേക്കുമെന്നുമാണു കഴിഞ്ഞ ദിവസം ഇന്ത്യൻ സ്ഥാനപതി പവൻകപൂറും അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ മികച്ച ബന്ധമുള്ളതിനാൽ കോവിഡ് കാലത്തും നല്ല നിലയിൽ സഹകരണം തുടരുന്നതായും അദ്ദേഹം പറഞ്ഞു.

അബൂദബിയിൽ സിനോഫാം എടുത്തവർക്ക് ബൂസ്​റ്റർ ഡോസായി ഫൈസർ

അബൂദബിയിൽ സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്​റ്റർ ഡോസായി ഫൈസർ വാക്സിൻ കൂടി എടുക്കാമെന്ന് ആരോഗ്യവിഭാഗം അധികൃതരുടെ നിർദേശം. ഇത് കൂടുതൽ ശക്തമായ പ്രതിരോധ ശേഷി നൽകുമെന്നാണ് വിലയിരുത്തൽ. സിനോഫാം വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്ക് വേണമെങ്കിൽ ബൂസ്​റ്റർ ഡോസായി ഫൈസർ വാക്സിൻ സ്വീകരിക്കാം.

മരുന്ന് സ്വീകരിക്കുന്ന വ്യക്തിയുടെയും പരിശോധിക്കുന്ന ഡോക്ടറുടെയും സമ്മതപത്രം ഹാജരാക്കിയാകും അബൂദബിയിൽ ഇത്തരത്തിൽ ബൂസ്​റ്റർ ഡോസ് നൽകുക. വാക്സിൻ കേന്ദ്രങ്ങളിൽ സൗജന്യമായി ഫൈസർ ബൂസ്​റ്റർ ഡോസായി നൽകാൻ സൗകരവും ഏർപ്പെടുത്തി. നേരത്തേ സിനോഫാം സ്വീകരിച്ചവർക്ക് ഫൈസർ ബൂസ്​റ്റർ ഡോസായി ലഭിക്കണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.