1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2021

സ്വന്തം ലേഖകൻ: നാല് രാജ്യങ്ങളില്‍ നിന്ന് പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി യുഎഇ. കോവിഡ് വകഭേദം ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ നൈജീരിയ, കെനിയ, റുവാണ്ട, എത്യോപ്യ എന്നീ നാല് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളില്‍ യുഎഇയിലേക്ക് വരുന്ന യാത്രക്കാര്‍ക്കാണ് നിയന്ത്രണം പുതുക്കിയത്. ദേശീയ അടിയന്തര, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റും (എന്‍സിഇഎംഎ) ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ബുധനാഴ്ച പുതിയ യാത്രാ മാനദണ്ഡങ്ങള്‍ പുറത്തിറക്കി.

പുതുക്കിയ കോവിഡ് മാനദണ്ഡം പ്രകാരം, ഈ നാല് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളില്‍ യുഎഇയിലേക്ക് വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം കൈയില്‍ കരുതണം. മാത്രമല്ല, പുറപ്പെട്ട് 6 മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തില്‍ വെച്ച് റാപ്പിഡ് പരിശോധന നടത്തേണ്ടി വരും.

യുഎഇയിലേക്ക് ട്രാന്‍സിറ്റ് ഫ്‌ളൈറ്റുകളില്‍ വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം, പുറപ്പെട്ട് 6 മണിക്കൂറിനുള്ളില്‍ യാത്ര ആരംഭിക്കുന്ന വിമാനത്താവളത്തില്‍ നടത്തിയ റാപ്പിഡ് പിസിആര്‍ പരിശോധന ഫലം, രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ട്രാന്‍സിറ്റ് എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു റാപ്പിഡ് പിസിആര്‍ പരിശോധന എന്നീ കാര്യങ്ങള്‍ കൂടി ചെയ്യണം.

വിമാന സര്‍വീസുകളുടെ സമയക്രമത്തില്‍ വരുന്ന മാറ്റവും കാലതാമസമോ മറ്റ് തടസങ്ങളോ ഇല്ലെന്ന് ഉറപ്പാക്കാനും യാത്രക്കാര്‍ അവരുടെ എയര്‍ലൈനുകളുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും പുതിയ യാത്രാ മാനദണ്ഡങ്ങളില്‍ പ്രത്യേകം പറയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.