1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2020

സ്വന്തം ലേഖകൻ: വീടുകളിലെ ഒത്തുചേരൽ 10 പേരിൽ പരിമിതപ്പെടുത്തി യുഎഇ. കൊവി‍ഡ് സുരക്ഷാ മാനദണ്ഡം കർശനമാക്കിയതോടെ വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും 10 പേരിൽ കൂടാൻ പാടില്ലെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു.

ചെറിയ ഒത്തുചേരൽ അനുവദിച്ചിട്ടുണ്ടെങ്കിലും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമേ പാടുള്ളൂ. ഒത്തുചേരുന്നവരെല്ലാം 24 മണിക്കൂർ മുൻപ് കൊവി‍ഡ് പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കണം. 2 ആഴ്ചയ്ക്കിടെ വർധിച്ച പോസിറ്റീവ് കേസുകളിൽ 88% ഒത്തുചേരലിലൂടെയും 12% ക്വാറന്റീൻ ലംഘിച്ചതിലൂടെയും ആണെന്നു കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നിയമം കടുപ്പിച്ചത്.

മരണ വീടുകളിലും 10 പേരിൽ കൂടാൻ പാടില്ല. മൃതദേഹം എടുത്തു കൊണ്ടുപോകാൻ‍ 6 പേരിൽ കൂടരുത്. സംസ്കാര സ്ഥലത്ത് 2 പേർക്കു മാത്രമാണ് അനുമതി. ശ്മശാന ജീവനക്കാരും ചടങ്ങിൽ പങ്കെടുക്കുന്നവരും മാസ്ക് ധരിക്കണം. സംസ്കാരത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം മുൻപും ശേഷവും അണുവിമുക്തമാക്കണം.

പങ്കെടുക്കുന്നവരെല്ലാം കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഇതിനു സൗകര്യമില്ലാത്തവർ 60% ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപോയോഗിച്ച് കൈകൾ വൃത്തിയാക്കണം.

ശ്മശാന ജീനക്കാർക്ക് ക്ഷീണമോ രോഗലക്ഷണമോ ഉണ്ടെങ്കിൽ ഉടൻ സൂപ്പർവൈസറെ അറിയിക്കണം. രോഗമുള്ളവരെ ഐസലേഷനിലാക്കി മറ്റു ജീവനക്കാരെ ജോലിക്കു നിയോഗിക്കണം. സുരക്ഷാ മാർഗനിർദേശങ്ങൾ ശ്മശാനത്തിലും പ്രദർശിപ്പിക്കണം. ഒത്തുചേരൽ നിരീക്ഷിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരുണ്ടാകും. കൊവിഡ് നിയമലംഘകർക്ക് കനത്ത പിഴയുണ്ട്.

നിയമം ലംഘിച്ച് പൊതു, സ്വകാര്യ സ്ഥലങ്ങളിൽ ഒത്തു ചേർന്നവർക്കെല്ലാം പിഴയുണ്ട്. ആതിഥേയന് 10,000 ദിർഹവും അതിഥികൾ ഓരോരുത്തർക്കും 5000 ദിർഹവുമാണ് പിഴ.

ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നാൽ 2,000 ദിർഹം, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതിരുന്നാൽ 3,000 കുടുംബാംഗങ്ങളല്ലാത്ത 3 പേർ വാഹനത്തിൽ കയറിയാൽ 3000, കൊവിഡ് മറച്ചുവച്ചാലും ചികിത്സയ്ക്ക് വിസമ്മതിച്ചാലും 50,000, ക്വാറന്റീൻ നിയമം ലംഘിച്ചാലും സ്മാർട്ട് വാച്ച് കേടുവരുത്തിയാലും 50,000 ദിർഹം എന്നിങ്ങനെയാണ് മറ്റ് പിഴകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.