1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2021

സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി യു.എ.ഇ. ജീവനക്കാര്‍ കൊറോണ വൈറസ് ബാധിതരായാല്‍ അക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് കമ്പനികള്‍ക്ക് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. കമ്പനികളില്‍ മാനേജര്‍മാര്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും ആണ് ഇക്കാര്യം അറിയിക്കാനുള്ള ചുമതല.

നിയമലംഘനത്തിന് 10 ലക്ഷം രൂപയാണ് പിഴ. ഇതു സംബന്ധിച്ച വീഡിയോ പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. യു.എ.ഇയില്‍ 4298 പേര്‍ക്ക് കൊവിഡ്19 ഭേദമാകുകയും 3158 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 15 കൊവിഡ് മരണവും റിപ്പോട്ട് ചെയ്തിട്ടുണ്ട്.

റാസൽഖൈമ സേവന കേന്ദ്രങ്ങളിൽ പിസിആർ നെഗറ്റീവ് ഫലം നിർബന്ധം

പൊലീസ് സ്റ്റേഷനുകളിലും സേവന കേന്ദ്രങ്ങളിലും പ്രവേശിക്കാൻ പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം അനിവാര്യമാണെന്ന് അധികൃതർ. പൊലീസ് സേവനത്തിന് സമീപിക്കുമ്പോൾ 72 മണിക്കൂർ സമയപരിധിയിലുള്ള പരിശോധനാ ഫലം വേണം. മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. ദുബായിലും ഷാർജയിലും ഇതേ നയങ്ങൾ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.