1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2021

സ്വന്തം ലേഖകൻ: യുഎഇയിൽ കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചാൽ 5,000 ദിർഹം പിഴയെന്ന് പബ്ലിക് പ്രോസിക്യൂഷൻ. അധികൃതർ നിർദേശിച്ചിട്ടും പരിശോധനയ്ക്ക് തയാറായില്ലെങ്കിൽ നടപടിയുണ്ടാകും. നിശ്ചിത ദിവസങ്ങളിൽ കോവിഡ് നിർണയത്തിനു സാംപിൾ നൽകാതിരുന്നാലും പിഴ ചുമത്തുമെന്നു വ്യക്തമാക്കി. കോവിഡ് പരിശോധനയ്ക്ക് ആവശ്യപ്പെട്ടിട്ടും രണ്ടാഴ്ചയ്ക്കകം സർക്കാർ ലാബുകളിൽ എത്തിയില്ലെങ്കിൽ 1,000 ദിർഹമാണ് പിഴ.

അധികൃതരുടെ അനുമതി കൂടാതെ കോവിഡ് പരിശോധന നടത്തുകയോ സാംപിളുകൾ ശേഖരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് 20,000 ദിർഹം പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിച്ചാൽ ഇരട്ടി പിഴ ചുമത്തി സ്ഥാപനം അടപ്പിക്കും. ആദ്യഘട്ടത്തിൽ 3 മാസത്തേക്കാണ് അടപ്പിക്കുക. നിയമ ലംഘനത്തിന്റെ ഗൗരവം കണക്കിലെടുത്താകും തുടർനടപടികൾ.

അതിനിടെ ലേബർ ക്യാംപുകളിൽ കഴിയുന്നുവര്‍ മാസ്ക് നിര്‍ബന്ധമായി ധരിച്ചിരിക്കണമെന്ന് ദുബായ് അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 5000 ദിർഹം പിഴയാണ് നിയമം ലംഘിച്ചാല്‍ ഈടാക്കുക. ലേബർ ക്യാംപ് ചുമതല വഹിക്കുന്ന വ്യക്തിയില്‍ നിന്നോ നടത്തിപ്പുകാരില്‍ നിന്നോ പിഴ ഈടാക്കും. ക്യാംപുകളിൽ മാസ്കും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാണ്.

കൂടാതെ പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാണ്. മാളുകളിലും അടച്ചിട്ട പൊതു ഇടങ്ങളിലും സാമൂഹിക അകലം പാലിക്കാതെ ഇരുന്നാല്‍ 3000 ദിർഹമാണ് പിഴ ഇടാക്കുക. പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് നിര്‍ബന്ധമായും ധരിക്കണം അല്ലങ്കില്‍ പിഴ ഈടാക്കും. എന്നാൽ വാഹനത്തില്‍ ഡ്രൈവർ മാത്രമാണ് ഉള്ളതെങ്കില്‍ ചെറിയ ഇളവുണ്ട്. കുടുംബത്തിലെ അംഗങ്ങളും അവരുടെ അടുത്തവരും വീട്ടുജോലിക്കാരും മാത്രമാണ് കാറില്‍ യാത്ര ചെയ്യുന്നതെങ്കിലും ഇളവ് ലഭിക്കും.

മാളുകളില്‍ പ്രവേശിക്കുമ്പോള്‍ അവരുടെ ശരീരോഷ്മാവ് പരിശോധിക്കാന്‍ സംവിധാനം ഇല്ലാതിരിക്കുകയോ, പരിധിയിലധികം ആളുകള്‍ക്ക് പ്രവേശനം നല്‍കുകയോ, സാമൂഹിക അകലം പാലിക്കാതെ ഇരിക്കുകയോ, സ്ഥാപനങ്ങളിൽ വലിയ തിരക്ക് ഉണ്ടാകുകയോ ചെയ്താല്‍ ഷോപ്പിങ് മാളുകളില്‍ നിന്ന് 20,000 ദിർഹമാണ് പിഴ ഈടാക്കും. കൂടാതെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലംഘിക്കുന്ന ചെറുകിട സ്ഥാപനങ്ങൾക്ക് 10,000 ദിർഹ പിഴ ആടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.