1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2021

സ്വന്തം ലേഖകൻ: നേരത്തേ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മൂന്നാമതൊരു ഡോസ് കൂടി നല്‍കിത്തുടങ്ങി. കോവിഡ് വൈറസിനെതിരായ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായാണ് ബൂസ്റ്റര്‍ ഡോസ് എന്ന നിലയില്‍ മൂന്നാമത്തെ ഡോസ് നല്‍കുന്നത്. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചവര്‍ക്ക് ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനാണ് ബൂസ്റ്റര്‍ ഡോസായ നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ അല്‍ ഹുസ്‌നി പറഞ്ഞു.

സിനോഫാം വാക്‌സിന്‍ രണ്ടാം ഡോസ് എടുത്ത് മൂന്നു മാസം പിന്നിട്ടവര്‍ക്കാണ് ദുബായില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ദുബായ് ഹെല്‍ത്ത് അതോറിറ്റി നല്‍കുന്നില്ല. എല്ലാ എമിറേറ്റുകളിലും നിന്നുള്ള യുഎഇ പൗരന്‍മാര്‍, സ്വദേശികള്‍ക്കായി ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍, 50 വയസ്സിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ മൂന്നാം ഡോസ് ലഭിക്കുക.

അതേസമയം, സിനോഫാം രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവര്‍ക്കാണ് അബുദാബിയില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഇവിടെ മൂന്നാം ഡോസായി സിനോഫാം തന്നെയോ ഫൈസര്‍ വാക്‌സിനോ തെരഞ്ഞെടുക്കാന്‍ സൗകര്യമുണ്ട്. ഫൈസറാണെങ്കില്‍ ബൂസ്റ്റര്‍ ഡോസ് എന്ന നിലയ്ക്ക് ഒരു ഡോസ് കൂടി എടുത്താല്‍ മതിയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. അതേസമയം, ഡോക്ടറുടെ അനുവാദത്തോടെ രണ്ട് ഡോസുകള്‍ കൂടി എടുക്കാനും അനുവാദമുണ്ട്.

ആരോഗ്യ മന്ത്രാലയത്തിന്റെ സിഹ ആപ്പിലൂടെയോ 80050 എന്ന നമ്പറില്‍ സിഹ ആരോഗ്യ കേന്ദ്രത്തിന്റെ കസ്റ്റമര്‍ സര്‍വീസ് നമ്പറില്‍ വിളിച്ചോ ബൂസ്റ്റര്‍ ഡോസ് ബുക്ക് ചെയ്യാം. അബൂദാബി ക്രൂയിസ് ടെര്‍മിനല്‍, അബൂദാബി സിറ്റി, അല്‍ഐന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, അല്‍ ഐന്‍ സിറ്റി, ദുബായ് പാര്‍ക്‌സ് ആന്റ് റിസോര്‍ട്ട്‌സ്, മദീനത്ത് സായിദ് വെഡ്ഡിംഗ് ഹാള്‍ എന്നിവിടങ്ങളിലാണ് ബൂസ്റ്റര്‍ ഡോസ് ലഭിക്കുക. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ആപ്പിലൂടെയും വാട്ട്‌സ്ആപ്പ് അക്കൗണ്ട് വഴിയും മൂന്നാം ഡോസിന് രജിസ്റ്റര്‍ ചെയ്യാനാകും. ദുബായിലെ അല്‍ ബര്‍ഷ ഹാള്‍, വണ്‍ സെന്‍ട്രല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നേരിട്ടെത്തിയാലും വാക്‌സിന്‍ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.