1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2020

സ്വന്തം ലേഖകൻ: കോവി‍ഡിനെതിരെയുള്ള വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്ന മൂന്നാംഘട്ട ക്ലിനിക്കൽ പ്രവർത്തനങ്ങൾക്കു യുഎഇയിൽ തുടക്കം കുറിച്ചു. നിർജീവമാക്കിയ വൈറസിന്റെ ഭാഗങ്ങൾ കുത്തിവച്ച് നിരീക്ഷിക്കുന്ന പദ്ധതി അബുദാബി ആരോഗ്യവിഭാഗം ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹാമിദ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സിനോഫാം സിഎൻബിജിയുടെ സഹകരണത്തോടെ ജി42 ഹെൽത്ത്കെയർ ഗ്രൂപ്പാണ് ക്ലിനിക്കൽ ട്രയൽ നടത്തിവരുന്നത്. ഈ ഘട്ടം വിജയകരമായി പൂർത്തിയാക്കിയാൽ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിക്കാം.

തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരത്തോടെ നിർമാണ ഘട്ടത്തിലേക്ക് പ്രവേശിക്കും. 2020 അവസാനത്തോടെയോ 2021ന്റെ തുടക്കത്തിലോ വാക്സിൻ വിപണിയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിലേര്‍പ്പെട്ട ഗവേഷകരില്‍ നിന്ന് റഷ്യ വിവരങ്ങള്‍ മോഷ്ടിക്കുന്നുണ്ടെന്ന ആരോപണവുമായി യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങള്‍ രംഗത്ത്. കോസി ബിയര്‍ എന്നറിയപ്പെടുന്ന എപിടി29 എന്ന ഹാക്കിങ് ഗ്രൂപ്പാണ് വിവരങ്ങള്‍ കവരുന്നത്. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്കായി പ്രവര്‍ത്തിക്കുന്ന സംഘമാണിതെന്നും ഇവർ ആരോപിച്ചു.

കൊറോണ വാക്‌സിന്‍ വികസനത്തിലേര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കുനേരെയാണ് എപിടി29 ന്റെ സൈബര്‍ ആക്രമണമുണ്ടായിരിക്കുന്നത്. ഭൗതിക സ്വത്തവകാശം (intellectual property) മോഷ്ടിക്കാനുള്ള നിരന്തര ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കാനഡ-യുഎസ് അധികൃതരെ ഏകോപിപ്പിച്ച് ബ്രിട്ടീഷ് സൈബര്‍ സുരക്ഷാ കേന്ദ്രമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഇറക്കിയത്. ഏതെങ്കിലും വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തയില്ലെങ്കിലും വ്യക്തികളുടെ വിവരങ്ങള്‍ അപഹരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് സൈബര്‍ സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു.

കോസി ബിയര്‍ എന്നത് 2016-ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇ-മെയിലുകള്‍ മോഷ്ടിച്ച ഹാക്കിങ് ഗ്രൂപ്പാണെന്ന് യുഎസ് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.