
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും 200ല്‍ താഴെയായതിനു പിന്നാലെ രാജ്യം കോവിഡിനെ കീഴടക്കിയതിെൻറ ആഹ്ലാദം പങ്കുെവച്ച് യുഎഇ സായുധസേന െഡപ്യൂട്ടി സുപ്രീംകമാന്‍ഡറും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്.
നമ്മൾ കോവിഡിനെ മറികടന്നിരിക്കുകയാണെന്നും യുഎഇ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന് ദൈവത്തോട് നന്ദി പറയുെന്നന്നും അദ്ദേഹം പറഞ്ഞു. ഖസ്ർ അൽ ബഹർ മജ്ലിസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരനുഗൃഹീത ദിനമാണ്. എല്ലാവരെയും വീണ്ടും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
യുഎഇയിൽ ജനജീവിതം വീണ്ടും പഴയനിലയിലേക്ക് മടങ്ങുന്നു. 2020 ദുർഘടമായ വർഷമായിരുന്നു. വളരെയേറെ വെല്ലുവിളികൾ നേരിട്ടു. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. ദൈവാനുഗ്രഹത്താൽ യുഎഇ ഇതിനെെയല്ലാം മറികടന്നു. മറ്റു രാജ്യങ്ങൾ പ്രതിസന്ധികൾ നേരിട്ടപ്പോഴും യുഎഇ പ്രതിരോധിച്ചുനിന്നു.
മൂന്നു കാര്യങ്ങളാണ് യുഎഇയെ മുൻനിരയിലാക്കിയത്. വാക്സിൻ വിതരണം, തുടർച്ചയായ കോവിഡ് പരിശോധനകൾ, മികച്ച ചികിത്സ എന്നിവ യുഎഇക്ക് ഗുണം ചെയ്തു. കോവിഡ് നിരവധി പാഠങ്ങൾ പഠിപ്പിെച്ചന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ കോവിഡ് പ്രതിസന്ധി അവസാനിച്ചതായി യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നേരത്തേ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല