
സ്വന്തം ലേഖകൻ: സൈബർ ആക്രമണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കു മുന്നറിയിപ്പു നൽകി. വിവിധ തരത്തിലുള്ള സൈബർ ഭീഷണികൾ നേരിടുന്നതിന് അടിയന്തര സുരക്ഷാ സംവിധാനങ്ങൾ സജീവമാക്കാനും ആവശ്യപ്പെട്ടു.
സൈബർ ലോകത്തെ ആക്രമണങ്ങൾ നേരിടുന്നതിന് സർക്കാർ, സ്വകാര്യ ഏജൻസികളുടെ സഹകരണം ശക്തമാക്കണമെന്നും പറഞ്ഞു. പ്രശ്ന പരിഹാരത്തിന് ഡേറ്റ പങ്കിടുന്നത് ഉൾപ്പെടെയുള്ള സഹകരണത്തിന് മുൻകൂട്ടി പദ്ധതി ആവിഷ്ക്കരിക്കണമെന്നും ഓർമിപ്പിച്ചു.
യുഎഇയിൽ ദിവസേന അര ലക്ഷത്തിലേറെ സൈബർ ആക്രമണങ്ങൾ തടയുന്നതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കാൻ ആഹ്വാനമുണ്ടായത്. ബാങ്കിങ്, ഫിനാൻസ്, ഹെൽത്ത്, ഓയിൽ ആൻഡ് ഗ്യാസ് വിഭാഗങ്ങളാണ് കൂടുതൽ സൈബർ ആക്രമണം നേരിടുന്നതെന്നും സൂചിപ്പിച്ചിരുന്നു.
പരിസ്ഥിതിക്ക് ഭീഷണി ആയേക്കാവുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ബോധവൽക്കരണം ശക്തിപ്പെടുത്താനും സംരക്ഷണ സംവിധാനങ്ങളും സുരക്ഷാ നയങ്ങളും സജീവമാക്കാനും ആവശ്യപ്പെട്ടു. ഡിജിറ്റൽ പരിവർത്തനം ശക്തമാക്കി ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതോടൊപ്പം ദേശ സുരക്ഷയും ഉറപ്പാക്കും. രാജ്യത്തെ നൂതന സൈബർ സുരക്ഷാ സംവിധാനം ഡിജിറ്റൽ മേഖലയുടെ സുരക്ഷയും നവീകരണവും ഉറപ്പാക്കുമെന്നും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല