1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2022

സ്വന്തം ലേഖകൻ: സൈബർ നിയമങ്ങൾ കടുപ്പിച്ച് യുഎഇ. വ്യക്തികളുടെ സ്വകാര്യതയ്ക്ക് ആണ് പ്രാധാന്യം നൽക്കുന്നത്. അതുകൊണ്ടാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്നവർക്ക് വൻപിഴയും, തടവുശിക്ഷയും ലഭിക്കും. നിയമം കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ക്രിപ്റ്റോ കറൻസിയുടെ പ്രചാരണം നടത്തിയാൽ രണ്ട് കോടി രൂപയാണ് പിഴ അടക്കേണ്ടി വരുന്നത്. സ്വകാര്യതക്ക് പ്രാധാന്യം നൽക്കുന്നതിനാൽ അപകടത്തിൽപ്പെടുന്നവരുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചാൽ ഒരു കോടി രൂപ പിഴ അടക്കേണ്ടി വരും. ഫെഡറൽ നിയമം 2012 ലെ അഞ്ചാം നിയമത്തിൽ ഭേദഗതികൾ വരുത്തിയാണ് പുതിയ നിയമം എത്തിയിരിക്കുന്നത്. ഫെഡറൽ നിയമം 2021 ലെ 34 ആക്കിയാണ് ഇത് പുതുക്കിയിരിക്കുന്നത്. ഓൺലൈൻ കുറ്റകൃത്യങ്ങൾ, സൈബർ അതിക്രമങ്ങൾ എന്നിവ സംബന്ധിച്ചുള്ള നിയമങ്ങളാണിവ.

44-ാം വകുപ്പ് അനുസരിച്ച് അപകടത്തിൽപ്പെടുന്നവരുടെ ചിത്രങ്ങൾ അവരുടെ അനുവാദം ഇല്ലാതെ ഇലക്ട്രോണിക് മാധ്യമമോ കംപ്യൂട്ടറോ ഉപയോഗിച്ച് പ്രചരിപ്പിച്ചാൽ ഒരു വർഷം വരെ ശിക്ഷ ലഭിക്കും. സാഹചര്യത്തിന് അനുസരിച്ച് അരക്കോടി രൂപമുതൽ പരമാവധി ഒരുകോടിവരെ പിഴയും ലഭിക്കും. ഓൺലൈൻ സുരക്ഷാ നിയമം 48-ാം വകുപ്പ് പ്രകാരമാണ് മറ്റു കുറ്റകൃത്യങ്ങൾക്ക് പിഴ ലഭിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.