
സ്വന്തം ലേഖകൻ: യുഎഇയിൽ ഗാർഹിക തൊഴിലാളികളെ കൊണ്ടുവന്നിരുന്ന റിക്രൂട്ടിങ് ഏജൻസികളുടെ പ്രവർത്തനം ഈ മാസത്തോടെ അവസാനിക്കും.റിക്രൂട്മെന്റുകൾ അടുത്തമാസം മുതൽ മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയത്തിനു കീഴിലുള്ള തദ്ബീർ സെന്ററുകൾ മുഖേനയാക്കിയതോടെ 260 ഓഫിസുകളാണ് അടയ്ക്കുന്നത്.
ലൈസൻസ് പുതുക്കി പുതിയ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ നൽകിയ ഒരു വർഷത്തെ കാലാവധി ഈ മാസം അവസാനിക്കും. ഗാർഹിക തൊഴിലാളികളുടെ തൊഴിൽ, വീസ നടപടികൾ പൂർത്തിയാക്കാൻ 54 തദ്ബീർ സെന്ററുകൾക്കാണ് അനുമതി.
വ്യക്തിഗത വീസയിൽ വീട്ടുജോലിക്കാരെ നിയമിക്കാൻ താൽപര്യമുള്ള സ്പോൺസറുമായുള്ള തൊഴിൽ കരാറുകൾ തദ്‌ബീർ കേന്ദ്രങ്ങൾവഴിയാകും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് ഇത്തരമൊരു സംവിധാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല